ക്യാപ്റ്റനായി കോലി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Published : Jan 19, 2021, 06:44 PM ISTUpdated : Jan 19, 2021, 06:51 PM IST

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് നാല് ടെസ്റ്റുകളുള്ള പരമ്പര ആരംഭിക്കുന്നത്. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടീമിലേക്ക് തിരിച്ചെത്തി. പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് ഷമി, രവീന്ദ്ര ഡേജ, ഹനുമ വിഹാരി എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റ് കളിച്ച ടി നടരാന്‍, നവ്ദീപ് സൈനി എന്നിവരും ടീമിലില്ല. ഓപ്പണര്‍ പൃത്ഥി ഷായ്ക്കും സ്ഥാനം നഷ്ടമായി.  

PREV
118
ക്യാപ്റ്റനായി കോലി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

രോഹിത് ശര്‍മ

ഓപ്പണറായി രോഹിത് ശര്‍മ ടീമില്‍ സ്ഥാനം നിര്‍ത്തി. ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകളാണ് രോഹിത് കളിച്ചത്. രണ്ടിലും ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത്. 

218

ശുഭ്മാന്‍ ഗില്‍

രോഹിത്തിന്റെ സഹഓപ്പണറായി ശുഭ്മാന്‍ ഗില്‍ കളിക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ടായിരുന്നു ഗില്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് 259 റണ്‍സാണ് താരം നേടിയത്. 

318

മായങ്ക് അഗര്‍വാള്‍

ബാക്ക് ഓപ്പണറായിട്ടാണ് മായങ്ക് ടീമിലെത്തിയത്. ഓസീസിനെതിരെ അത്ര നല്ല മികച്ച പ്രകടനമല്ലായിരുന്നു താരത്തിന്റേത്. 

418

ചേതേശ്വര്‍ പൂജാര

മൂന്നാം സ്ഥാനത്തേക്ക് മറ്റൊരു പേരുണ്ടായിരുന്നില്ല. പൂജാര സ്ഥാനം നിലനിര്‍ത്തി. 

518

വിരാട് കോലി (ക്യാപ്റ്റന്‍)

ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലി തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരെ അവസാന മൂന്ന് ടെസ്റ്റിലും കോലി കളിച്ചിരുന്നില്ല. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ട് വിട്ടുനില്‍ക്കുകയായിരുന്ന കോലി. 

618

അജിന്‍ക്യ രഹാനെ

അഞ്ചാമനായി രഹാനെ കളിക്കും. മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയ രഹാനെ ഫോമിലേക്ക് വന്നിരുന്നു. രഹാനെയ്ക്ക് കീഴില്‍ ഓസീസിനെതിരെ പരമ്പര നേടിയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നു.

718

കെ എല്‍ രാഹുല്‍

ഓസീസിനെതിരെ ഒരു ടെസ്റ്റ് പോലും കളിച്ചില്ലെങ്കിലും താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പരിക്കേറ്റ വിഹാരിക്ക് പകരമാണ് രാഹുല്‍ ടീമിലെത്തിയത്. 

818

ഹാര്‍ദിക് പാണ്ഡ്യ

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്.

918

ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)

രണ്ട് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് പന്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ റണ്‍വേട്ടക്കാരനായ പന്ത് ഇന്ത്യന്‍ പിച്ചില്‍ വിക്കറ്റ് പിന്നിലുണ്ടാവുമോയെന്ന് കണ്ടറിയണം. സ്പിന്നിനെതിരെ വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോഴെല്ലാം താരം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 

1018

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍)

ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറാണ് വൃദ്ധിമാന്‍ സാഹ. ഇന്ത്യന്‍ പിച്ചില്‍ പന്ത് സ്പിന്നിനെതിരെ മോശമാണെന്ന് വിമര്‍ശനം നിലനില്‍ക്കുന്നത് കൊണ്ടാണ് താരത്തെയും ടീമില്‍ നിലനിര്‍ത്തിയത്. എന്നാല്‍ പന്ത് കീപ്പറാവാനാണ് സാധ്യത കൂടുതല്‍.

1118

ജസ്പ്രീത് ബുമ്ര

ബൗളിങ് വകുപ്പ് നയിക്കേണ്ട ചുമതല ബുമ്രയ്ക്ക് തന്നെയാണ്. ഓസീസിനെതിരായ നാലാം ടെസ്റ്റിന് മുമ്പ് പരിക്കേറ്റെങ്കിലും ബുമ്ര സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. 

1218

ഇശാന്ത് ശര്‍മ

പരിക്കിന് ശേഷം ഇശാന്ത് ശര്‍മയും ടീമിലേക്ക് മടങ്ങിവന്നു. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ഇശാന്ത് അടുത്തിടെ ദില്ലിക്ക് സയിദ് മുഷ്താഖ് അലി കളിച്ചിരുന്നു.

1318

മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതാരമാണ് സിറാജ്. 13 വിക്കറ്റാണ്് താരം നേടിയത്. സ്ഥാനം നിലനിര്‍ത്തന്‍ ഇതുതന്നെ ധാരളം. 

1418

ഷാര്‍ദുല്‍ താക്കൂര്‍

ഓസീസിനെതിരെ ബാറ്റും കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത താക്കൂറിനെ അങ്ങനെ ഒഴിവാക്കുക എളുപ്പമായിരുന്നില്ല.

1518

ആര്‍ അശ്വിന്‍

ഇന്ത്യന്‍ പിച്ചുകളില്‍ അശ്വിന്‍ ഒഴിച്ചുക്കൂട്ടാന്‍ പറ്റാത്ത ബൗളറാണ്. ഓസീസിനെതിരെ അവസാന ടെസ്റ്റില്‍ താരം പരിക്കിനെ തുടര്‍ന്ന് കളിച്ചിരുന്നില്ല. 

1618

കുല്‍ദീപ് യാദവ്

ഓസ്‌ട്രേലിയന്‍ സീരിസില്‍ ടീമിലുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ കളിക്കാന്‍ അവസരം കിട്ടിയില്ല. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ കൂടുല്‍ സ്പിന്നര്‍മാരെ ആവശ്യമുള്ളതിനാല്‍ അവസരം കിട്ടിയേക്കും. 

1718

വാഷിംഗ്ടണ്‍ സുന്ദര്‍

ഓസീസിനെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം കിട്ടിയത്. അവസരം മുതലാക്കുകയും ചെയ്തു. നാല് വിക്കറ്റും ഒരു അര്‍ധ സെഞ്ചുറിയും താരം നേടി. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്കും അവസരം തേടിയെത്തി. 

1818

അക്‌സര്‍ പട്ടേല്‍

ടീമിലെ നാലാം സ്പിന്നറാണ് അക്‌സര്‍ പട്ടേല്‍. ജഡേജയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ താരത്തെ കൊണ്ടുവരികയായിരുന്നു. 

click me!

Recommended Stories