കെസിഎല്ലിൽ വയനാടൻ കരുത്ത് കാട്ടി അഖിൻ സത്താർ; വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ

Published : Aug 22, 2025, 11:05 AM IST

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസിനെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ അഖിൻ സത്താറിന്‍റെ തകർപ്പൻ ബോളിംഗ് പ്രകടനം ശ്രദ്ധേയമായി.

PREV
18
വരവറിയിച്ച് അഖിന്‍ സത്താര്‍

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസിനെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ അഖിൻ സത്താറിന്‍റെ തകർപ്പൻ ബോളിംഗ് പ്രകടനം ശ്രദ്ധേയമായി.

28
വയനാടന്‍ കരുത്ത്

വയനാട് കരിയമ്പാടിയിൽ, ചുണ്ടക്കര വീട്ടിൽ സത്താറിന്‍റെയും റഹ്മത്തിന്‍റെയും മകനാണ് 23-കാരനായ അഖിൻ സത്താർ.

38
തകര്‍പ്പന്‍ ബൗളിംഗ്

തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന്‍റെ മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി സത്താർ റോയൽസിന്‍റെ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.

48
എറിഞ്ഞിട്ട് അഖിന്‍

നാല് ഓവർ എറിഞ്ഞ സത്താർ, ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിർണ്ണായക വിക്കറ്റുകൾ നേടി.

58
നേരിടാനാകാതെ റോയല്‍സ്

കൃത്യമായ ലൈനിലും ലെംഗ്ത്തിലുമുള്ള സത്താറിന്‍റെ പന്തുകൾ നേരിടാൻ റോയൽസ് ബാറ്റ്‌സ്മാൻമാർ ഏറെ ബുദ്ധിമുട്ടി.

68
മുന്‍നിരയെ തകര്‍ത്തു

റോയൽസിന്‍റെ പ്രമുഖ ബാറ്റർമാരായ റിയ ബഷീർ, നിഖിൽ എം, അഭിജിത്ത് പ്രവീൺ എന്നിവരെയാണ് സത്താർ പവലിയനിലേക്ക് മടക്കിയത്.

78
മുന്നേറ്റത്തില്‍ നിര്‍ണായകം

ജുനിയർ തലങ്ങളിലെ മികവ് കെ.സി.എല്ലിലെ പ്രവേശനത്തെ എളുപ്പമാക്കി. കെ.സി.എല്ലിലെ ആദ്യ മത്സരത്തിലെ മികച്ച ബൗളിം​ഗ് പ്രകടനം ടീമിന് കൂടുതൽ ​​ഗുണകരമായേക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

88
കഴിഞ്ഞ സീസണിലും തിളങ്ങി

കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസ് ടീമിൽ അംഗമായിരുന്ന സത്താർ, 8 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകൾ നേടിയിരുന്നു. വരും മത്സരങ്ങളിലും സത്താറിന്‍റെ നിർണ്ണായക മുന്നേറ്റം ആവേശം പകരും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories