ദേഷ്യം അടക്കാനായില്ല, യുവരാജ് ഒപ്പിട്ട് നൽകിയ ഇന്ത്യൻ ജേഴ്സി ചവറ്റുകുട്ടയിലേക്കെറിഞ്ഞ് സ്റ്റുവര്‍ട്ട് ബ്രോഡ്, വെളിപ്പെടുത്തി യുവി

Published : Apr 10, 2026, 12:09 PM IST

സ്റ്റുവർട്ട് ബ്രോഡിനെതിരെ ആറ് സിക്സറുകൾ അടിച്ചതിന് ശേഷമുള്ള അണിയറക്കഥകളും തന്‍റെ അർബുദവുമായുള്ള പോരാട്ടത്തെക്കുറിച്ചും വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. 

PREV
17
ആകാശംതൊട്ട 6 പന്തുകള്‍

ആദ്യ ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഇന്ത്യയുടെ യുവരാജ് സിംഗ് ആറില്‍ ആറ് പന്തും സിക്സര്‍ അടിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക നിമിഷമാണ്. എന്നാൽ സംഭവത്തിനുശേഷം നടന്ന ആരും അറിയാത്ത ചില വികാരനിർഭരമായ കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ് ഇപ്പോള്‍.

27
ക്രിസ് ബ്രോഡുമായുള്ള കൂടിക്കാഴ്ച

സ്മാർട്ട് ബ്രോഡിനെതിരെ ആറ് സിക്സറുകൾ അടിച്ചതിന് ശേഷം ബ്രോഡിന്‍റെ പിതാവും മാച്ച് റഫറിയുമായിരുന്ന ക്രിസ് ബ്രോഡ് തന്നെ വന്നു കണ്ടതിനെക്കുറിച്ചാണ് യുവരാജ് മനസ്സ് തുറന്നത്.

37
നീ എന്‍റെ മകന്‍റെ കരിയർ അവസാനിപ്പിച്ചു

നീ എന്‍റെ മകന്‍റെ കരിയർ ഏതാണ്ട് അവസാനിപ്പിച്ചു എന്നായിരുന്നു അദ്ദേഹം അന്ന് എന്നോട് പറഞ്ഞത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: സാർ, എനിക്കും ഒരോവറിൽ അഞ്ച് സിക്സറുകൾ കിട്ടിയിട്ടുണ്ട്, അതിന്‍റെ വേദന എനിക്കറിയാം.അപ്പോൾ അദ്ദേഹം മകന് വേണ്ടി ഒരു ജേഴ്സി ഒപ്പിട്ടു നൽകാൻ എന്നോട് ആവശ്യപ്പെട്ടു.

47
ആ ഇന്ത്യൻ ജേഴ്സി ബ്രോഡ് ചവറ്റുകൊട്ടയില്‍ എറിഞ്ഞു

ബ്രോഡിന് ഒപ്പിട്ട് നല്‍കിയ ഇന്ത്യൻ ജേഴ്സിയിൽ ഞാന്‍ ഇങ്ങനെ എഴുതി എനിക്കും അഞ്ച് സിക്സറുകൾ കിട്ടിയിട്ടുണ്ട്, അതിന്‍റെ വിഷമം എനിക്കറിയാം. നീ ലോകത്തിലെ മികച്ച ബൗളറായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ പിന്നീട് ഞാൻ അറിഞ്ഞത് സ്റ്റുവർട്ട് ആ ജേഴ്സി ദേഷ്യം കൊണ്ട് ചവറ്റുകുട്ടയിൽ എറിഞ്ഞു എന്നാണ്. അതിന് അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം അത് തികച്ചും ന്യായമായ പ്രതികരണമായിരുന്നുവെന്ന് യുവി പറഞ്ഞു.

57
എന്‍റെ വാക്കുകള്‍ സത്യമായി

ആ തിരിച്ചടിയിൽ തളരാതെ 600-ലധികം ടെസ്റ്റ് വിക്കറ്റുകൾ നേടി സ്റ്റുവർട്ട് ബ്രോഡ് ഒരു ഇതിഹാസമായി മാറിയതിനെ യുവരാജ് പ്രശംസിച്ചു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ആ സംഭവത്തോടെ കരിയർ അവസാനിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

67
ക്രിക്കറ്റോ അതോ ജീവിതമോ?, അർബുദവുമായുള്ള പോരാട്ടം

തന്‍റെ കരിയറിന്‍റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴാണ് യുവരാജിനെ അർബുദം പിടികൂടുന്നത്. ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കാത്തിരുന്ന താൻ അന്ന് മരണത്തെപ്പോലും ഭയപ്പെട്ടിരുന്നില്ലെന്ന് യുവരാജ് വെളിപ്പെടുത്തി. ടെസ്റ്റ് ടീമില്‍ ഇടം നേടുക എന്നതായിരുന്നു അന്നത്തെ എന്‍റെ ഏറ്റവും വലിയ ലക്ഷ്യം.

77
ഡോക്ടറുടെ മുന്നറിയിപ്പ്

എന്നാല്‍ എന്നെ ചികിത്സിച്ച ഡോക്ടര്‍ നിതേഷ് റോത്തഗിഎന്നോട് പറ‍ഞ്ഞത് മറ്റൊരു യാഥാര്‍ത്ഥ്യമായിരുന്നു. നിങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ് ട്യൂമർ. ഒന്നുകിൽ നിങ്ങൾക്ക് ക്രിക്കറ്റ് കളിക്കാം, അല്ലെങ്കിൽ നാലോ അഞ്ചോ മാസത്തിനിടെ ഹൃദയാഘാതം വന്ന് മരിക്കാം. കീമോതെറാപ്പി ചെയ്തില്ലെങ്കിൽ മൂന്ന് മുതൽ ആറ് മാസം വരെ മാത്രമേ ആയുസുണ്ടാകൂ. ഡോക്ടർ തന്നോട് പറഞ്ഞ ഈ വാക്കുകളാണ് ചികിത്സയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് യുവരാജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories