ആലുവാ മണപ്പുറത്ത് ഇന്നലെ ശിവരാത്രിയോട് അനുബന്ധിച്ച് രാത്രിയില്‍ പിതൃതർപ്പണം നടത്തി. രാവിലെ തന്നെ പല സ്ഥലങ്ങളിലായി ഇടം പിടിച്ച ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ പൂര്‍വ്വ പിതാക്കന്മാര്‍ക്ക് ബലിതർപ്പണം നടത്തി. കുംഭമാസത്തിലെ അമാവാസി ദിവസമായ വ്യാഴാഴ്ചവരെ ബലിതർപ്പണം നടത്താം. ഇന്നലെ രാത്രി ആരംഭിച്ച പിതൃതർപ്പണത്തിന്‍റെ ചിത്രങ്ങൾ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കാമറാമാന്‍ അജിലാല്‍.
അമൃതിന് വേണ്ടി അസുരന്മാരുടെ സഹായത്തോടെ ദേവന്മാര്‍ പാലാഴി കടയുകയും ഇതിനിടെ കാളകൂട വിഷം പുറത്ത് വരികയും ചെയ്തു.
210
വീണാല്‍ ഭൂമിയെ പോലും നശിപ്പിക്കാന്‍ ശേഷിയുള്ള കാളകൂട വിഷം സ്വയം കഴിച്ച് ലോക രക്ഷ ചെയ്ത ശിവന് ആപത്ത് ഉണ്ടാകാതിരിക്കാനായി പാർവതിയും ഭൂതഗണങ്ങളും ഉറക്കമൊഴിച്ച് ശിവ സ്ത്രുതികൾ ചൊല്ലി നേരം വെളുപ്പിച്ചു.
310
ഈ സംഭവത്തിന്‍റെ ഓർമ്മയ്ക്കായാണ് ഭക്തർ ശിവരാത്രി നാളില്‍ ഉറക്കമൊഴിച്ച് ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലി നേരം വെളിപ്പിക്കുന്നത്.
410
ഇത്തവണ ബലിതർപ്പണത്തിനായി 116 ബലിത്തറകളാണ് ആലുവ മണപ്പുറത്ത് ഒരുക്കിയത്. ബലിതർപ്പണത്തിന് 75 രൂപയാണ് നിരക്ക്.
510
ഇന്നലെ ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്ക് സൌജന്യ ലഘുഭക്ഷണവും ചുക്കുവെള്ളവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു.
610
ശിവരാത്രി ദിവസം മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയാണ് നേതൃത്വം നല്‍കിയത്.
710
ഇന്നലെ അര്‍ദ്ധരാത്രിയിലെ ശിവരാത്രി വിളക്കിന് ശേഷമാണ് ഔദ്ധ്യോഗികമായി ബലിതര്‍പ്പണ ചടങ്ങുകൾ ആരംഭിച്ചത്.
810
ഭക്തജനത്തിരക്ക് പ്രമാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ 31 വ്യാപാര സ്റ്റാളുകളും മണപ്പുറത്ത് പ്രവർത്തിച്ചിരുന്നു.
910
ഇന്നലെ രാത്രി ആലുവാ മണപ്പുറത്തെ സുരക്ഷയ്ക്കായി 1,500 പോലീസുകാരെയാണ് വിന്യസിച്ചത്. ഇന്നലെ എത്തിചേര്‍ന്ന ഭക്തർക്കായി രണ്ട് കോടി രൂപയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിരുന്നു.
1010
തിരക്ക് പ്രമാണിച്ച് കെഎസ്ആര്‍ടിസി 250 ബസുകളാണ് ആലുവാ മണപ്പുറത്തേക്ക് പ്രത്യേകം സര്‍വ്വീസ് നടത്തിയത്.