മദ്യക്കുപ്പികള്‍ മുതല്‍ കോണ്ടം വരെ; മരിക്കുമ്പോള്‍ കൂടെക്കൊണ്ടുപോവാന്‍ ഇവര്‍ ആഗ്രഹിക്കുന്നത്

First Published Oct 4, 2020, 5:13 PM IST

മരിക്കുമ്പോള്‍ എന്തൊക്കെ വസ്തുക്കള്‍ ഒപ്പം കൊണ്ടുപോവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രങ്ങള്‍. Image credits: regiaanglorum

മരിക്കുമ്പോള്‍ എന്തൊക്കെ വസ്തുക്കള്‍ ഒപ്പം കൊണ്ടുപോവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രങ്ങള്‍.
undefined
ബ്രിട്ടീഷ് ചരിത്ര പുനര്‍നിര്‍മാണ സംഘടനയായ റെജിയ അന്‍ഗ്‌ലോറം ഈ ചോദ്യമാണ് അടുത്ത കാലത്ത് മുന്നോട്ടുവെച്ചത്.
undefined
മരിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തായിരിക്കും അവസ്ഥ? ലോകം ഉള്ള കാലം മുതല്‍ മനുഷ്യരെ അസ്വസ്ഥപ്പെടുത്തിയ ചോദ്യം ആയിരുന്നു ഇത്.
undefined
പല മതങ്ങളിലും പല ദേശങ്ങളിലും പല തരം ഉത്തരങ്ങളാണ് ഇതിനുള്ളത്. മരണാനനതര ജീവിതത്തെക്കുറിച്ചുള്ള പല തരം വിശ്വാസങ്ങള്‍.
undefined
പുരാതന കാലത്തെ മനുഷ്യര്‍, മരിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് പ്രിയപ്പെട്ട വസ്തുക്കള്‍ കൂടി ശവക്കല്ലറയില്‍ വെയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
undefined
പ്രിയപ്പെട്ടവര്‍ മരിച്ചു കഴിഞ്ഞാല്‍, അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കളെല്ലാം അവര്‍ക്കൊപ്പം അടച്ചു വെച്ചിരുന്നത്, മരണാനന്തര ജീവിതത്തിലും ആ വസ്തുക്കള്‍ അവര്‍ക്ക് ഒപ്പമുണ്ടാവണമെന്ന ആഗ്രഹത്താലായിരുന്നു.
undefined
ഇഷ്ടപ്പെട്ട അടിമകളെ കൂടി മൃതദേഹങ്ങള്‍ക്കൊപ്പം അടക്കം ചെയ്ത സംഭവങ്ങളും ചരിത്രത്തിലുണ്ട്.
undefined
മൃതദേഹം ജീര്‍ണിക്കാതെ സൂക്ഷിക്കണമെന്ന ആഗ്രഹങ്ങളുടെ ബാക്കിപത്രമായിരുന്നു ഈജിപ്തിലെയും മറ്റും മമ്മികള്‍.
undefined
പുതിയ കാലത്ത്, അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ എന്തൊക്കെ വസ്തുക്കളായിരിക്കും നാം നമ്മുടെ മൃതദേഹങ്ങള്‍ക്കൊപ്പം അടക്കം ചെയ്യുക?
undefined
ബ്രിട്ടീഷ് ചരിത്ര പുനര്‍നിര്‍മാണ സംഘടനയായ റെജിയ അന്‍ഗ്‌ലോറം ഈ ചോദ്യമാണ് അടുത്ത കാലത്ത് മുന്നോട്ടുവെച്ചത്.
undefined
ലോകമെങ്ങുമുള്ള മനുഷ്യര്‍ തങ്ങളുടെ ഉത്തരങ്ങള്‍ ഫോട്ടോ ഗ്രാഫുകളിലൂടെ അവര്‍ക്ക് നല്‍കി.
undefined
മരിക്കുമ്പോള്‍ ഒപ്പം ഉണ്ടാവണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ക്കൊപ്പം കണ്ണടച്ച് കിടക്കുന്ന ഫോട്ടോഗ്രാഫുകളാണ് അവര്‍ തയ്യാറാക്കിയത്.
undefined
ബോര്‍ഡ് പാണ്ട എന്ന ഡിജിറ്റല്‍ മാഗസിനാണ് ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. Image credits: regiaanglorum
undefined
click me!