ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍ പാടത്ത് നിന്നും കൃഷി അപ്രത്യക്ഷമായെങ്കിലും ആഘോഷങ്ങള്‍ ഇന്നും പലസ്ഥലങ്ങളിലും നടക്കുന്നുണ്ട്. കേരളത്തില്‍ തന്നെ പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാട് ജില്ലയിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലും മലപ്പുറം,കോഴിക്കോട്, ജില്ലകളിലും ഇന്ന് കാളപ്പൂട്ട് മത്സരം നടക്കാറുണ്ട്.