അഡോള്‍ഫോ മെലിസ് എന്ന താമസക്കാരന്‍ പറയുന്നത്, തങ്ങള്‍ വഴക്ക് കൂടാറില്ല എന്നാണ്. അതും തങ്ങളുടെ ദീര്‍ഘായുസിന് കാരണമായിട്ടുണ്ടാകാം എന്ന് അദ്ദേഹം പറയുന്നു. അതുപോലെ ഭക്ഷണരീതിയും അദ്ദേഹം എടുത്ത് പറയുന്നു. പലപ്പോഴും ടൗണില്‍ ഭക്ഷ്യക്ഷാമം ഉണ്ടായിട്ടുണ്ട്. അന്ന് ഭക്ഷണം കുറവായിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു പച്ചക്കറിത്തോട്ടം നട്ടുവളര്‍ത്തിയിരുന്നു. തങ്ങള്‍ കഴിച്ചിരുന്ന ഭക്ഷണമെല്ലാം സ്വന്തം തോട്ടത്തില്‍ നിന്നും ഉണ്ടാക്കുന്നവയായിരുന്നു. നിങ്ങളെന്ത് കഴിക്കുന്നുവെന്നത് വളരെ പ്രധാനമാണ് എന്നും അദ്ദേഹം പറയുന്നു. കുറച്ച് ഭക്ഷിക്കുക, പക്ഷേ ഭക്ഷിക്കുന്നത് നല്ലതായിരിക്കണം എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അതുപോലെ തന്നെ ശരീരമനങ്ങി ജോലി ചെയ്യുക, ഫുട്ബോള്‍ പോലെയുള്ള കളികളിലേര്‍പ്പെടുക, വായിക്കുക, നടക്കുക, കാര്‍ഡ് കളിക്കുക ഇവയെല്ലാം സന്തോഷമായിരിക്കാനും ദീര്‍ഘായുസായിരിക്കാനും സഹായിക്കും എന്ന് മറ്റൊരു താമസക്കാരനായ ബോണിനോ ലൈ പറയുന്നു. നൂറ്റിരണ്ടാം വയസിലും അദ്ദേഹം ടൌണിലെ ഫുട്ബോള്‍ ടീമിന്‍റെ പ്രസിഡണ്ടാണ്.