കാനഡാ -അമേരിക്ക അതിര്‍ത്തിയില്‍നിന്നും ഒരു നിയമവിരുദ്ധ പ്രണയകഥ

Web Desk   | others
Published : Oct 07, 2020, 06:54 PM ISTUpdated : Oct 07, 2020, 06:55 PM IST

ഇരുവരും ടിന്‍ഡര്‍ സോഷ്യല്‍ മീഡിയയിലാണ് കണ്ടുമുട്ടിയത്. കാണാതിരിക്കാന്‍ ആവാത്ത വിധം അവര്‍ അടുത്തു. എന്നാല്‍, അതിര്‍ത്തി അവര്‍ക്കു മുന്നില്‍ തടസ്സമായി. Photos: David Tesinsky. Courtesy: Bored Panda 

PREV
115
കാനഡാ -അമേരിക്ക അതിര്‍ത്തിയില്‍നിന്നും ഒരു നിയമവിരുദ്ധ പ്രണയകഥ

അതിര്‍ത്തികളെല്ലാം അടച്ചു പൂട്ടിയ കൊവിഡ് കാലത്തും പ്രണയം അതിന്റെ വഴിക്ക് നടക്കുന്നു. എങ്കിലും, അതിര്‍ത്തികള്‍ അതിനും തടസ്സമായി നില്‍ക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍. അടഞ്ഞ അതിര്‍ത്തികള്‍ക്ക് ഇരുപുറം കുടുങ്ങിയവര്‍. 

215

അത്തരം അനേകം അനുഭവങ്ങളുടെ കൂടി കാലമാണിത്. കൊറോണയെ തുടര്‍ന്ന് ലോകം 'പുതിയ നോര്‍മല്‍' അവസ്ഥകളെ പുല്‍കുമ്പോള്‍ പ്രണയികളും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നത്.

315

അത്തരം അനുഭവങ്ങളെക്കുറിച്ചുളള അന്വേഷണത്തിലാണ് ഡേവിഡ് ടെസിന്‍സ്‌കി എന്ന ഫോട്ടോഗ്രാഫര്‍. അതിര്‍ത്തികളില്‍ കുടുങ്ങിയ പ്രണയാനുഭവങ്ങളിലേക്ക് കൊറേണക്കാലത്ത് ഡോവിഡ് ടെസിന്‍സ്‌കിയുടെ ക്യാമറ പല വട്ടം ചെന്നിട്ടുണ്ട്. 

415

Bored panda ഓണ്‍ൈലന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച ടെസിന്‍സ്‌കിയുടെ പുതിയ ചിത്രങ്ങളിലുള്ളത് അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ സംഭവിച്ച ഒരു പ്രണയകഥയാണ്. 

515

പത്തു വര്‍ഷത്തിലേറെയായി ലോകമാകെ കറങ്ങി നടന്ന് ഫോട്ടോകള്‍ പകര്‍ത്തുന്ന ഡേവിഡ് ക്യാമറക്കാഴ്ചകളിലെ സ്റ്റീരിയോ ടൈപ്പുകളെ മറികടക്കാനാണ്  എന്നും ശ്രമിച്ചിട്ടുള്ളത്. 

615

സാധാരണ ജീവിതങ്ങളിലെ അസാധാരണ അനുഭവങ്ങളാണ് പലപ്പോഴും ടെസിന്‍സ്‌കിയുടെ ക്യാമറയ്ക്ക് വിഷയമാവാറുള്ളത്. 

715

അത്തരം ഒരു അസാധാരണ അനുഭവമായിരുന്നു ജൂലിയയുടെയും ലിന്റിന്റെയും കഥ. അമേരിക്കക്കാരി ആയിരുനനു ജൂലിയ. ലിന്റ് കനേഡിയന്‍ പൗരന്‍. 
 
815

ഇരുവരും ടിന്‍ഡര്‍ സോഷ്യല്‍ മീഡിയയിലാണ് കണ്ടുമുട്ടിയത്. കാണാതിരിക്കാന്‍ ആവാത്ത വിധം അവര്‍ അടുത്തു. എന്നാല്‍, അതിര്‍ത്തി അവര്‍ക്കു മുന്നില്‍ തടസ്സമായി. 

915

എങ്കിലും കാണാതിരിക്കാന്‍ വയ്യാതായിരുന്നു.അതിര്‍ത്തിക്ക് അപ്പുറമിപ്പുറം നിന്ന് അവര്‍ കാണാന്‍ ശ്രമിച്ചു. മിണ്ടാന്‍ ശ്രമിച്ചു. 

1015

അതിനിടെ, ആശാവഹമായ മാറ്റങ്ങള്‍ സംഭവിച്ചു. അതിര്‍ത്തി അടച്ചിട്ട് മാസങ്ങള്‍ക്കു ശേഷം അമേരിക്ക ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറായി. 

1115

കാനഡ അതിര്‍ത്തിയില്‍നിന്നും മീറ്ററുകള്‍ മാത്രം അകലെയുള്ള വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലെ പീസ് ആര്‍ച്ച് പാര്‍ക്കില്‍ കനേഡിയന്‍ പൗരന്‍മാര്‍ക്ക് കടന്നു വന്ന് അമേരിക്കയിലെ പ്രിയപ്പെട്ടവരെ കാണാനുള്ള അനൗപചാരിക അനുമതിയായി.  

1215

എന്നാല്‍, നിയമപരമായി എല്ലാം പ്രശ്‌നമാണ്. കൊവിഡ് നിയമങ്ങള്‍ അനുസരിക്കണം. ഇരു രാജ്യങ്ങളുടേതായ അതിര്‍ത്തി നിയമങ്ങള്‍ വേറെ. 

1315

അവര്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ഭക്ഷണവുമായി രണ്ടു ദിശകളില്‍നിന്നും വരും ഒന്നിച്ചു കഴിക്കും. സമീപത്തൊരു ടെന്റുണ്ടാക്കി അതില്‍ കഴിയും. 

1415

ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ചെന്ന് ആലിംഗനം ചെയ്യാനും കൈകള്‍ ചേര്‍ത്തു പിടിക്കാനും ഉമ്മ വെക്കാനുമൊക്ക ശ്രമിക്കുന്നുണ്ട്. 

1515

ഇരുവരും സന്തോഷത്തിലാണ് ഇപ്പോള്‍. നിയന്ത്രണങ്ങള്‍ ഒക്കെ മാറിയ ശേഷം സമാധാനമായി ജീവിക്കണം എന്നാണ് ആഗ്രഹം. 

click me!

Recommended Stories