സംസ്ഥാന തെരഞ്ഞെടുപ്പ്; സിപിഐ(എം) സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്നറിയാം

First Published Mar 10, 2021, 2:06 PM IST

ഗ്രൂപ്പ് സമവാക്യങ്ങളില്‍ കുരുങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിനിടെ സിപിഎം  സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണ് സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 140 മണ്ഡലത്തില്‍ സിപിഎം 85 സീറ്റില്‍ മത്സരിക്കും. ബാക്കി സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കി. 85 ല്‍ 83 പേരുടെ പേരും ഇന്ന് വിജയരാഘവന്‍ പ്രഖ്യാപിച്ചു. 12 സ്ത്രീകളും എട്ട് പുതുമുഖങ്ങളും 9 സ്വതന്ത്രരും അടങ്ങുന്നതാണ് സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു മത്സരിക്കും. അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ വിജയരാഘവൻ പറഞ്ഞു. തുടർഭരണം വരാതിരിക്കാൻ, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് എ വിജയരാഘവൻ ആരോപിക്കുന്നു. രാഹുൽ ഗാന്ധിയും അമിത് ഷായും പരസ്പരം വിമർശിക്കുന്നില്ല. വർഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തിൽ സിപിഎം മാത്രമാണെന്ന് എ വിജയരാഘവന്‍ ഊന്നി പറഞ്ഞു. 

നുണപ്രചാരണത്തിലൂടെ തുടർഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണ്. പൊതുവിൽ സീറ്റ് വിഭജനം നല്ല രീതിയിലാണ് എൽഡിഎഫ് പൂർത്തിയാക്കിയതെന്നും വിജയരാഘവൻ അവകാശപ്പെട്ടു.  രണ്ട് തവണ വിജയിച്ചവരെ മാറ്റി നിർത്തുന്നത് ഒഴിവാക്കലല്ല, പുതിയവർക്ക് അവസരം നൽകലാണ്. ചിലരെ ഒഴിവാക്കിയെന്ന് ബോധപൂർവം പ്രചാരണം നടത്തുന്നുണ്ട്. ഇത് ജനം നിരാകരിക്കും. വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകി. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എംഎം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു. ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ്സ് വരെയുള്ള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സിന് ഇടയിൽ പ്രായമുള്ള- 13 പേർ, 50-60- ന് ഇടയിൽ പ്രായമുള്ള 31 പേർ മത്സരിക്കുന്നു, 60-ന് മേൽ 24 പേരും മത്സരിക്കുന്നു. 9 സ്വതന്ത്രരും മത്സരിക്കുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കിടെയിലും വിജയരാഘവന്‍റെ ഭാര്യ ഡോ.ആര്‍ ബിന്ദുവിന് ഇരിങ്ങാലക്കുട സീറ്റ് നല്‍കി. സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചു. 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!