'പാവശാസ്ത്രം' ടാസ്ക് കഴിഞ്ഞ് പൊട്ടിക്കരയുന്ന അക്ബറായിരുന്നു ബിഗ് ബോസ് ആരാധകർക്കിടയിൽ ഇന്നലെ പ്രധാന ചർച്ച.
കളിച്ച് നേടിയ പത്ത് പാവകളെ കാണാതായതാണ് കാരണം. സഹമത്സരാർത്ഥികളോട് അക്ബർ കാര്യം ചോദിച്ചെങ്കിലും ആരും എടുത്തതായി സമ്മതിച്ചില്ല.
സത്യത്തിൽ ആദിലയാണ് അക്ബറിന്റെ പാവകൾ മോഷ്ടിച്ചത്. എന്നാൽ അത് കണ്ടെത്താൻ അക്ബറിന് ആയിട്ടില്ല.
അനുമോളുടെ പാവകൾ നെവിൻ തട്ടിയെടുത്തപ്പോൾ അതൊക്കെ ഗെയിം അല്ലെ എന്നായിരുന്നു അക്ബർ പറഞ്ഞത്.
മാത്രമല്ല ഈ കരയുന്ന അക്ബർ തന്നെയാണ് തൊട്ട് മുൻപത്തെ ദിവസം ഗെയിം റദ്ദ് ചെയ്തതിന് അനീഷ് വിഷമിച്ചു നിന്നപ്പോ എന്ത് പ്രഹസനം ആണെന്ന് ചോദിച്ചത്.
എന്തായാലും അക്ബറിന് ഇപ്പോൾ കിട്ടിയത് 'കർമയാണെന്നാണ്' പ്രേക്ഷകർക്കിടയിൽ ചർച്ച.
ആരാണ് കൂട്ടത്തിൽ കപ്പടിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Web Desk