ബിഗ് ബോസ് മലയാളം സീസൺ സെവൻ അവസാനിക്കാൻ ഇനി നാലാഴ്ച കൂടിയാണ് ബാക്കിയുള്ളത്.
ഇന്നലത്തെ എവിക്ഷൻ പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കിയ ഒന്നായിരുന്നു.
സാബുമാൻ, അനുമോൾ, നെവിൻ, അക്ബർ, ബിന്നി, ലക്ഷ്മി എന്നിവരാണ് അവസാനത്തെ ഭാഗ്യപരീക്ഷണത്തിൽ ഉൾപ്പെട്ടത്.
കഴിഞ്ഞ ദിവസത്തെ പ്രമോ പുറത്തുവന്നതുമുതൽ ഇതിൽനിന്ന് ബിന്നി പുറത്താവുമെന്ന് പല സോഷ്യൽ മീഡിയ പേജുകളിലും പോസ്റ്റുകൾ വന്നിരുന്നു.
നിരവധി പ്രേക്ഷകർക്കും ഇതേ അഭിപ്രായംതന്നെയാണ് ഉണ്ടായിരുന്നത്. അത് തന്നെ ഇന്നലെ സംഭവിച്ചു. എല്ലാവരും സേഫായി, അങ്ങനെ ബിന്നി പുറത്തേയ്ക്ക് പോയി.
കഴിഞ്ഞ ദിവസം സാബുമോൻ അതിഥിയായി വന്നപ്പോഴും ബിന്നിയുടെ എവിക്ഷൻ ചർച്ചയായിരുന്നു.
തന്റെ ഓപ്പോസിറ്റ് ബെഡിൽ കിടക്കുന്ന ആൾ പുറത്ത് പോകും എന്നായിരുന്നു സാബുമോന്റെ പ്രവചനം. ആ വാക്കുകൾ അങ്ങനെത്തന്നെ ഫലിച്ച കാഴ്ചയാണ് ഇന്നലെ കണ്ടത്.
Web Desk