ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാനിരിക്കെ എവിക്ട് ആയി പോയ മത്സരാർത്ഥികളെല്ലാം ഹൗസിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇതിൽ ഭൂരിഭാഗം പേരും അനുമോളെയാണ് ടാർഗെറ്റ് ചെയ്യുന്നതെന്ന് വ്യക്തമാണ്. പ്രത്യേകിച്ച് ശൈത്യയും ബിൻസിയും.
27
ശൈത്യയും ബിൻസിയും
ഇരുവരും കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് അനുവിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ബാക്കി ഇന്നലെയും ഹൗസിൽ അരങ്ങേറിയിരിക്കുന്നു.
37
അനുവിന് നേരെ അപ്പാനിയും ബിൻസിയും
എല്ലാവരും ഇരിക്കെ അനീഷിനോട് എന്താ കണിച്ചതെന്ന് അനുമോളോട് ബിൻസി ചോദിക്കുകയുണ്ടായി. 'കയ്യും കലാശവും കാണിച്ച്, ഇച്ചായ എന്ന് പറഞ്ഞ് നടന്നത്', എന്ന് ബിൻസി പറയുമ്പോൾ, ‘തമാശയായിരുന്നു’ എന്നാണ് അനുമോൾ പറയുന്നത്. ഇത് കെട്ടതും ‘തമാശയോ’ന്ന് പറഞ്ഞ് ആക്രോശിച്ച് ശരത്ത് അപ്പാനിയും അനുവിനെതിരെ തിരിഞ്ഞു.
47
അനുമോളുടെ മറുപടി
'അനുകാണിച്ചാൽ തമാശ. മറ്റുള്ളവരാണെങ്കിൽ മോശം അല്ലേ', എന്ന് ദേഷ്യത്തിൽ ബിൻസി ചോദിക്കുന്നുണ്ട്. പിന്നാലെ അപ്പാനിയുടെ അടുത്ത് ബിൻസി ഇരുന്ന രീതികളെല്ലാം അനുമോൾ കാണിച്ച് കൊടുക്കുന്നുണ്ട്. ഇത് കാണുന്നവർ നിങ്ങൾ തമ്മിൽ സൗഹൃദത്തിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന് സംശയിക്കുമെന്നും അനുമോൾ പറയുകയുണ്ടായി.
57
ചെക്ക് വെക്കാൻ ആദില
എന്നാൽ ഇക്കാര്യവും താൻ മാത്രമല്ല പറഞ്ഞതെന്നും കൂടെ മറ്റുചിലരും ഉണ്ടായിരുന്നെന്നും അനുമോൾ തുറന്ന്പറഞ്ഞിരുന്നു. അതോടെ തങ്ങളുടെ പേര് അനുമോൾ പറഞ്ഞാലോ എന്ന് കരുതി കുറുകെ വന്ന് ചെക്ക് വെക്കാൻ ശ്രമിക്കുന്ന ആദിലയെ ആണ് പിന്നീട് നമ്മൾ കണ്ടത്.
67
ആദിലയുടെ ഗോൾ
ബിൻസി ക്‌ളീവേജ് കാണിച്ച് അപ്പനിയുടെ അടുത്ത് പോയിരിക്കുന്നെന്ന് അനുമോൾ പറഞ്ഞെന്ന് ആദില ഉള്ളവർക്ക് മുന്നിലും വെച്ച് പറയുകയാണുണ്ടായത്. അനുമോൾക് തിരിച്ചൊന്ന് പറയാനുള്ള ഗ്യാപ് പോലും ആദില കൊടുത്തില്ല. ശേഷം 'ഇങ്ങനത്തെ ഒരു വർത്തമാനം നീ പറയുമെന്ന് ഞാൻ വിചാരിച്ചില്ല. നുണച്ചി' എന്നാണ് ആദില അനുമോളോട് ദേഷ്യത്തോടെ പറയുന്നത്. ഇതോടെ ബിൻസി അനുമോൾക്ക് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു.
77
പൊട്ടിത്തെറിച്ച് ബിൻസി
'ഞാൻ ഉള്ളപ്പോഴായിരുന്നു ഇമ്മാതിരി ചെറ്റ വർത്തമാനം പറഞ്ഞിരുന്നതെങ്കിൽ കൈ വച്ചിട്ടെ ഞാൻ ഇവിടെ പോകത്തുള്ളായിരുന്നു. നിന്റെ കഴിവ് കൊണ്ടല്ലടീ നീ ഇവിടെ നിൽക്കുന്നത്. പുറത്ത് നീ പൈസ എണ്ണി കൊടുത്തത് കൊണ്ട് മാത്രമാണ് നിൽക്കുന്നത്' എന്നാൽ ബിൻസി അനുമോളോട് പറഞ്ഞത്. ഇത് കേൾക്കുമ്പോൾ കൈകൊട്ടി രസിക്കുന്ന അക്ബറിനെയും ഇന്നലത്തെ എപ്പിസോഡിൽ കണ്ടിരുന്നു.