ഇന്നലത്തെ എപ്പിസോഡിൽ എവിക്ട് ആയ മത്സരാർത്ഥികളിൽ ചിലർ ബിഗ് ബോസ്സിൽ തിരിച്ചെത്തിയിട്ടുണ്ട്.
27
ഹൗസിലേക്ക് വീണ്ടുമെത്തിയവർ
ശരത് അപ്പാനി, കലാഭവൻ ശാരിക, സരിക കെബി, ശൈത്യ, ആർജെ ബിൻസി, മുൻഷി രഞ്ജിത്ത് തുടങ്ങിയ മത്സരാർത്ഥികളാണ് ഇന്നലത്തെ എപ്പിസോഡിൽ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്.
37
അനീഷിനെ പ്രവോക്ക് ചെയ്ത് രഞ്ജിത്ത്
അനീഷ് അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയതിനെ ചൊല്ലിയാണ് രഞ്ജിത്ത് അനീഷിനെ പ്രൊവോക്ക് ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ അനീഷ് അതിന് കൃത്യമായി മറുപടി പറയുന്നുണ്ട്.
47
അനുമോളെപ്പറ്റി അനീഷ്
'കൃഷിക്കാരനല്ലേ... വിത്തിടാം എന്ന് കരുതിക്കാണും' എന്നാണ് രഞ്ജിത്ത് അനീഷിനോട് പറയുന്നത്. അനുമോൾ താങ്കളെ കബളിപ്പിക്കുകയായിരുന്നു എന്നും രഞ്ജിത്ത് അനീഷിനോട് പറയുന്നുണ്ട്.
57
മറുപടി നൽകി അനീഷ്
എന്നാൽ രഞ്ജിത്തിന് നല്ല മറുപടിയാണ് അനീഷ് പറയുന്നത്. അനുമോളുമായി ബന്ധപ്പെട്ട വിഷയം താൻ ക്ലോസ് ചെയ്തതാണെന്നും മൂന്നാമതൊരാൾ വന്ന് അത് കുത്തിപൊക്കേണ്ട കാര്യമില്ലെന്നുമാണ് അനീഷ് പറയുന്നത്.
67
അനുമോളുടെ നാടകം പൊളിക്കണമെന്ന് ശൈത്യ
അതേസമയം അനുമോൾ നാടകം കളിക്കുകയാണെകിൽ അത് പൊളിച്ചുകൊടുക്കേണ്ടതുണ്ടെന്ന് ശൈത്യ അനീഷിനോട് പറയുന്നുണ്ട്.
77
ടോപ് ഫൈവിലേക്ക് ആരെല്ലാം
ഏഴ് മത്സരാർത്ഥികളുമായി തൊണ്ണൂറ്റിരണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ഈ സീസണിൽ ആരൊക്കെയാണ് ടോപ് ഫൈവിൽ എത്താൻ പോകുന്നത് എന്നാണ് ഇനി പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്.