'ഒരുമാതിരി വൃത്തികേട് കാണിക്കരുത്', അനൂപ് കൃഷ്‍ണനോട് ഭാഗ്യലക്ഷ്‍മി, ഒടുവില്‍ ട്വിസ്റ്റും!

Web Desk   | Asianet News
Published : Feb 19, 2021, 01:49 AM IST

ബിഗ് ബോസ് തുടങ്ങി അധികം വൈകാതെ തന്നെ സംഘര്‍ഷഭരിതമായ രംഗങ്ങളിലേക്ക് മാറുന്നതാണ് കണ്ടുതുടങ്ങുന്നത്. എന്നാല്‍ തമാശ രംഗങ്ങള്‍ക്കും ബിഗ് ബോസ് സാക്ഷ്യം വഹിക്കുന്നു. രൂക്ഷമായി വാക് തര്‍ക്കങ്ങളിലേക്ക് പോകാനുള്ള അവസരവും ഉണ്ടാകുന്നു. ഇന്ന് ഭാഗ്യലക്ഷ്‍മിയും അനൂപ് കൃഷ്‍ണനും തമ്മില്‍ രൂക്ഷവും രസകരവുമായ ഒരു തര്‍ക്കം നടന്നു. ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങളാണ് ഉണ്ടായത്. സുഹൃത്തുക്കളും ഇരുവര്‍ക്കും വേണ്ടി സംസാരിക്കാനും രംഗത്ത് എത്തി.

PREV
19
'ഒരുമാതിരി വൃത്തികേട് കാണിക്കരുത്', അനൂപ് കൃഷ്‍ണനോട് ഭാഗ്യലക്ഷ്‍മി, ഒടുവില്‍ ട്വിസ്റ്റും!

ഭാഗ്യലക്ഷ്‍മിയും മജിസിയും സംസാരിക്കുന്നയിടത്തേയ്‍ക്ക് അനൂപ് കൃഷ്‍ണൻ വരികയാണ്.

29

എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കാതെയാണ് അനൂപ് കൃഷ്‍ണനും ഭാഗ്യലക്ഷ്‍മിയും തമ്മിലുള്ള സംഭാഷണരംഗം ബിഗ് ബോസില്‍ കാണിച്ചത്.

39

ഇനി അതിന്റെ പേരില്‍ പിണക്കം പാടില്ല എന്ന് അനൂപ് കൃഷ്‍ണൻ പറയുന്നു.

49

ഒരു കാര്യം പറഞ്ഞാല്‍ എന്താ അനൂപേ ഇങ്ങനെ, വിശ്വസിക്കാൻ പറ്റാത്ത ആള് എന്ന് പറഞ്ഞാല്‍ എന്ന് ഭാഗ്യലക്ഷ്‍മി പറയുന്നു.

59

എന്ത് സാഹചര്യത്തിലാണ് അവര്‍ സംസാരിക്കുന്നത് എന്ന് വ്യക്തമല്ല.

69

അതിനിടയില്‍ അനൂപ് കൃഷ്‍ണന്റെ കയ്യിലെ വാട്ടര്‍ ബോട്ടില്‍ നിന്ന് തന്റെ കയ്യിലേക്ക് വെള്ളം വീണപ്പോള്‍ ഭാഗ്യലക്ഷ്‍മി ദേഷ്യപ്പെടുകയും ചെയ്‍തു.

79

ഒരുമാതിരി വൃത്തികേട് കാണിക്കരുത്, ദേഹത്ത് വെള്ളം കോരി ഒഴിക്കുന്നു, എന്താ എന്നെ കുറിച്ച് വിചാരിച്ചത് എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്‍മി ദേഷ്യപ്പെട്ടു.

89

ഞാൻ അത് മനപൂര്‍വം ചെയ്‍തതല്ല, കൈയില്‍ നിന്ന് തട്ടിപ്പോയതാണ് എന്ന് വ്യക്തമാക്കി അനൂപ് കൃഷ്‍ണൻ സോറിയും പറഞ്ഞു.

99

എന്നാല്‍ ഭാഗ്യലക്ഷ്‍മി അടങ്ങാൻ തയ്യാറായില്ല. അനൂപ് കൃഷ്‍ണന്റെ പിന്നാലെ പോയി ദേഷ്യപ്പെട്ടു. സ്വാതന്ത്ര്യം തന്നുവെന്ന് വിചാരിച്ച് എന്തും ആകാമെന്നോ  എന്ന് ചോദിച്ചു. രണ്ടുപേരും തര്‍ക്കത്തിലുമായി. ഇവന്റെയടുത്ത് മര്യാദയ്‍ക്കിരിക്കാൻ പറയൂ എന്ന് ഭാഗ്യലക്ഷ്‍മി മറ്റുള്ളവരോട് പറഞ്ഞു. ഒടുവില്‍ മറ്റുള്ളവര്‍ അത് ഏറ്റെടുത്തു. ഇനി താൻ സോറി പറയാൻ തയ്യാറല്ല എന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. ഓരോരുത്തരും അനൂപ് കൃഷ്‍ണനെ സമീപിച്ച് പറഞ്ഞു.  അനൂപ് കൃഷ്‍ണൻ സോറി പറഞ്ഞില്ല എന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞു. രണ്ടുപേരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാൻ എല്ലാവരും ശ്രമിച്ചു. രണ്ടുപേരും വീണ്ടും തമ്മില്‍ രൂക്ഷമായി തര്‍ക്കത്തിലായി. അതിനിടയില്‍ പറയട്ടെയെന്ന് പറഞ്ഞ് സൂര്യ രംഗത്ത് എത്തി. മജീസിയയുടെ മുഖഭാവം കണ്ടാണ് എല്ലാവര്‍ക്കും മനസിലായത്. പ്രാങ്ക് ആയിരുന്നു അതെന്ന്. അങ്ങനെ എല്ലാ കാര്യങ്ങളും രസകരമായി.

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories