എന്തൊരു മാറ്റം? ബിഗ് ബോസ് താരങ്ങള്‍ ഇങ്ങനെയായത് എങ്ങനെ?

Published : Jun 25, 2023, 03:04 PM ISTUpdated : Jun 25, 2023, 03:07 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അവസാന ഘട്ടത്തിലേക്ക് എത്തിരിക്കുകയാണ്. ഇനി ഒരു ആഴ്‍ച മാത്രമാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഉള്ളത്. ഇന്നലെ റിനോഷ് കൂടി പുറത്തായതോടെ ഷോയില്‍ എട്ട് പേരാണുള്ളത്. ബിഗ് ബോസ് മത്സരാര്‍ഥികളുടെ രൂപത്തില്‍ വന്ന മാറ്റങ്ങള്‍ ഒരുപാടാണ് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ മോഹൻലാലിന്റെ ആദ്യ എപ്പിസോഡിലെയും ഇന്നലത്തെ എപ്പിസോഡിലെയും ഫോട്ടോകള്‍ കാണാം.

PREV
19
എന്തൊരു മാറ്റം? ബിഗ് ബോസ് താരങ്ങള്‍ ഇങ്ങനെയായത് എങ്ങനെ?
അഖില്‍ മാരാര്‍

ബിഗ് ബോസ് മത്സരാര്‍ഥിയായ അഖില്‍ മാരാരൊക്കെ വളരെ മെലിഞ്ഞുവെന്നാണ് ഷോയുടെ പ്രേക്ഷകര്‍ അധികം പേരും അഭിപ്രായപ്പെടുന്നത്.

29
റനീഷ റഹിമാൻ

സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ റെനീഷ റഹിമാനും രൂപത്തില്‍ ഒരുപാട് മാറ്റം വന്നിരിക്കുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

39
നാദിറ

ട്രാൻസ്‍ജെൻഡര്‍ പ്രതിനിധിയായ നാദിറയ്ക്കും ഷോയിലെ ടാസ്‍കുകളുടെയും ഏറെ വ്യത്യസ്‍തമായ വീട്ടിലെ ജീവിത സാഹചര്യങ്ങളെയും തുടര്‍ന്ന് കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇന്നലത്തെ എപ്പിസോഡ് കണ്ടാല്‍ മനസിലാകുന്നത്.

49
ജുനൈസ്

ഏറ്റവും മെലിഞ്ഞ മത്സരാര്‍ഥി എന്തായാലും ജുനൈസ് ആണ് എന്നാണ് മിക്ക പ്രേക്ഷകരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

59
ഷിജു

ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഷിജുവും ബിഗ് ബോസില്‍ എത്തിയതില്‍ നിന്നും വളരെ വ്യത്യസ്‍തനായിട്ടാണ് ഇപ്പോള്‍ കാണപ്പെടുന്നത്.

69
സെറീന

മിസ് ക്യൂൻ കേരളയായി തെരഞ്ഞെടുക്കപ്പെട്ട സെറീനയുടെയും രൂപത്തിലുണ്ടായ വ്യത്യാസം ഏറെയാണ് എന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാകും.

79
മിഥുൻ

സ്‍പോര്‍ട്‍സ്‍മാൻ എന്ന നിലയില്‍ ഈ ഷോയില്‍ എത്തിയ മിഥുനില്‍ അത്ര വ്യത്യാസം ഒന്നും പ്രകടമല്ല എന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

89
ശോഭ വിശ്വനാഥ്

സംരഭകയായ ശോഭ പക്ഷേ ആദ്യ ദിവസത്തില്‍ നിന്നും ഒരുപാട് മാറിയിരിക്കുന്നു എന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം.

99
റെനീഷ

സ്‍കിൻ അലര്‍ജിയെ തുടര്‍ന്ന് പുറത്തായ താരം റിനോഷും രൂപത്തില്‍ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഇന്നലത്തെ എപ്പിസോഡിലെ വീഡിയോ കോളില്‍ നിന്ന് വ്യക്തമായത്.

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Photos on
click me!

Recommended Stories