മോഹന്‍ലാലിന്‍റെ റോസ്റ്റിംഗിലും ഷാനവാസിന് ഗെയിം മനസിലായില്ലേ? പ്രതികരണം ചര്‍ച്ചയാക്കി ബിഗ് ബോസ് പ്രേക്ഷകര്‍

Published : Oct 12, 2025, 02:27 PM IST

സീക്രട്ട് ടാസ്‍ക് ആയിരുന്നു കഴിഞ്ഞ വാരം ബിഗ് ബോസിലെ പ്രധാന സംഭവം. ബിഗ് ബോസ് ആര്യന് നല്‍കിയ ടാസ്‍കിന്‍റെ അവസാന പാദത്തില്‍ ഷാനവാസിനെ ഒപ്പം ചേര്‍ക്കാന്‍ ടീം ശ്രമിച്ചെങ്കിലും ഷാനവാസ് തയ്യാറായില്ല. അങ്ങനെ ഗെയിം അവിടെ പൊളിയുകയും ചെയ്‍തു.

PREV
17
ലക്ഷ്‍മിയുടെ ആരോപണം

ഷാനവാസ് ഗെയിം മനസിലാക്കി കളിക്കുന്ന ഒരാള്‍ അല്ലെന്നും അക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ ബോധപൂര്‍വ്വമാണ് അക്ബര്‍ ഷാനവാസിനെ തെരഞ്ഞെടുത്തതെന്നുമായിരുന്നു ശനിയാഴ്ച എപ്പിസോഡില്‍ ലക്ഷ്‍മിയുടെ ആരോപണം. 

27
അക്ബറിനെതിരെ ലക്ഷ്‍മി

“ഈ ഗെയിം നെവിന്‍റെ കൈയില്‍ കൊടുത്തിരുന്നെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നൊക്കെ അക്ബറിനും അറിയാം. അക്ബര്‍ വിശ്വാസത്തിന്‍റെ പുറത്തല്ല ഷാനവാസിന് കൊടുത്തത്. ഷാനവാസ് ശുദ്ധനായ ഒരു മനുഷ്യനാണ്. ഗെയിം ഒന്നും അറിഞ്ഞല്ല കളിക്കുന്നത്. ഇത് പ്രശ്നമാകും എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആയിരിക്കും ഗെയിം ഷാനവാസിന് കൊടുത്തിരിക്കുക. ഷാനവാസിന് അറിഞ്ഞുകൊണ്ട് കൊടുത്ത ഒരു പണി തന്നെയാണ് ഇത്”, ലക്ഷ്‍മിയുടെ വാക്കുകള്‍

37
'ലക്ഷ്‍മിയുടെ തെറ്റിദ്ധാരണ'

എന്നാല്‍ ഇത് ലക്ഷ്‍മിയുടെ തെറ്റിദ്ധാരണ ആണെന്നാണ് അക്ബര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ബോധപൂര്‍വ്വം ഷാനവാസിനെ കുടുക്കാന്‍ താന്‍ ശ്രമിച്ചില്ലെങ്കിലും ഇതൊക്കെ കണ്ടപ്പോള്‍ തനിക്ക് ഒരു സന്തോഷം വേറെയുണ്ടെന്നും അക്ബര്‍ പറഞ്ഞു

47
കൈയടിച്ച് ഷാനവാസ്

എന്നാല്‍ ലക്ഷ്‍മി പറഞ്ഞത് ഒരു കച്ചിത്തുരുമ്പ് ആക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഷാനവാസിനെയാണ് പ്രേക്ഷകര്‍ കണ്ടത്. ഗെയിം മനസിലാക്കാതെ പോയ തന്‍റെ തെറ്റ് അംഗീകരിക്കുന്നതിന് പകരം ടാസ്‍കിലേക്ക് തന്നെ ക്ഷണിച്ച ഷാനവാസിനെ കുറ്റപ്പെടുത്താന്‍ ലഭിച്ച അവസരം ഷാനവാസ് ഉപയോഗിച്ചു.

57
ഷാനവാസിന്‍റെ പ്രതികരണം

ലക്ഷ്‍മി അക്ബറിനെതിരെ ആരോപണം നടത്തിയപ്പോള്‍ കൈയടിക്കുന്ന ഷാനവാസ്. അതേസമയം ഷാനവാസിന്‍റെ പ്രതികരണം അക്ബറിന് മികച്ച ഗെയിമര്‍ എന്ന മൈലേജ് ആണ് ആത്യന്തികമായി കൊടുക്കുക

67
ലക്ഷ്‍മിക്ക് നന്ദി

പിന്നാലെ ലക്ഷ്‍മിയെ ഹഗ് ചെയ്യുന്നു. ഷാനവാസ് ആരാധകരെപ്പോലും അമ്പരപ്പിച്ച ഒരു പ്രതികരണമായിരുന്നു ഇത്

77
'ചീപ്പ് ഗെയിം'

തന്നെ ഗെയിമിലേക്ക് കൊണ്ടുവന്നത് അക്ബറിന്‍റെ ചീപ്പ് ഗെയിം എന്നാണ് ഷാനവാസ് അഭിപ്രായപ്പെട്ടത്. മോഹന്‍ലാല്‍ റോസ്റ്റ് ചെയ്തിട്ടും, സീക്രട്ട് ടാസ്‍ക് കുളമാക്കിയത് താങ്കള്‍ ആണെന്ന് പലകുറി പറഞ്ഞിട്ടും, ഇത്തരമൊരു നിലപാടിലേക്ക് എത്തിയ അക്ബറിന് ഗെയിം ഇപ്പോഴും മനസിലായിട്ടില്ലെന്ന് കരുതുന്ന പ്രേക്ഷകര്‍ ഉണ്ട്. സീക്രട്ട് ടാസ്‍കും തുടര്‍ പ്രതികരണങ്ങളും ബിഗ് ബോസില്‍ ക്ഷീണമാവുമെന്ന് ഉറപ്പാണ്

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Photos on
click me!

Recommended Stories