'ഹെലികോപ്റ്റര്‍ ലൂയിസ്' ആയി മണിക്കുട്ടന്‍, 'കില്ലാടി മോഹനനാ'യി നോബി; പൊട്ടിച്ചിരിപ്പിച്ച് ബിഗ് ബോസ് ടാസ്‍ക്

First Published Mar 10, 2021, 2:31 PM IST

കഴിഞ്ഞ രണ്ട് സീസണുകളിലേതിനേക്കാള്‍ എണ്ണത്തില്‍ ഏറെ വീക്കിലി ടാസ്‍കുകള്‍ ഉള്‍പ്പെടുത്തിയതാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. 24 ദിവസം പിന്നിട്ടതിനിടെ ഈ സീസണില്‍ ഇതുവരെ മൂന്ന് വീക്കിലി ടാസ്‍കുകള്‍ നടന്നു. എന്നാല്‍ മത്സരാര്‍ഥികളുടെ കളി 'കയ്യാങ്കളി'യിലേക്ക് നീങ്ങിയതോടെ 'പൊന്ന് വിളയുന്ന മണ്ണ്' എന്ന കഴിഞ്ഞ വീക്കിലി ടാസ്‍ക് ബിഗ് ബോസ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ആരംഭിച്ച വീക്കിലി ടാസ്‍ക് അതില്‍ നിന്നൊക്കെ ഏറെ രസകരവും മത്സരാര്‍ഥികളില്‍ ചിലരുടെ മികവുറ്റ പ്രകടനംകൊണ്ട് പ്രേക്ഷകര്‍ക്ക് ഗംഭീര അനുഭവവുമായിരുന്നു.

'സര്‍വ്വകലാശാല' എന്ന് പേരിട്ടിരിക്കുന്ന വീക്കിലി ടാസ്‍കില്‍ എണ്‍പതുകളിലെ ഒരു കോളെജ് ക്യാമ്പസ് ആയി ബിഗ് ബോസ് വീടി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ആക്ടിവിറ്റി ഏരിയ ക്ലാസ് മുറിയായി മാറിയപ്പോള്‍ ഗാര്‍ഡന്‍ ഏരിയ കോളെജ് സ്റ്റാഫ് റൂം ആയും മാറി. പഠനത്തോടൊപ്പം കലാലയ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് പ്രചരണങ്ങളും പ്രണയാഭ്യര്‍ഥനയും കോളെജ് ഡേയുമെല്ലാം ഇടകലര്‍ത്തിയുള്ള ഒരു കലാലയ അന്തരീക്ഷം സൃഷ്ടിക്കണം എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശം.
undefined
ക്ലാസ് മുറിയായി മാറിയ ആക്റ്റിവിറ്റി ഏരിയ
undefined
സ്റ്റാഫ് റൂം ആയി മാറിയ ഗാര്‍ഡന്‍ ഏരിയ
undefined
ചില മത്സരാര്‍ഥികള്‍ കോളെജ് അധ്യാപകരും മറ്റു ചിലര്‍ വിദ്യാര്‍ഥികളുമായിരുന്നു വ്യക്തിഗത പ്രകടനങ്ങള്‍ക്ക് ഏറെ അവസരങ്ങളുണ്ടായിരുന്ന ഈ ടാസ്‍കില്‍. ഒരു സീനിയര്‍ വിദ്യാര്‍ഥി ആയിരുന്നു മണിക്കുട്ടന്‍റെ കഥാപാത്രം. എണ്‍പതുകളിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പില്‍ എത്താനായി താടി കളയുന്ന മണിക്കുട്ടന്‍
undefined
റംസാന്‍ അവതരിപ്പിച്ച നൃത്താധ്യാപകന്‍റെ ഗെറ്റപ്പ്
undefined
സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ഥികളായി മണിക്കുട്ടനും സായിയും
undefined
ബിഗ് ബോസ് യൂണിവേഴ്സിറ്റി
undefined
കോളെജ് പ്രിന്‍സിപ്പാള്‍ ഷീലയായി രമ്യ പണിക്കര്‍
undefined
കോളെജ് അധ്യാപകരും അനധ്യാപകരും
undefined
കൗണ്ടറുകളുമായി ബാക്ക് ബെഞ്ചേഴ്സ്. സീനിയര്‍ വിദ്യാര്‍ഥികളായ 'കില്ലാടി' മോഹനന്‍ എന്ന പി കെ മോഹനനും (നോബി) സുഹൃത്തുക്കള്‍ക്കിടയില്‍ ഹെലികോപ്റ്റന്‍ ലൂയിസ്, സൈക്കിള്‍ ലൂയിസ് എന്നൊക്കെ അറിയപ്പെടുന്ന ലൂയിസ് വിന്‍സെന്‍റും (മണിക്കുട്ടന്‍)
undefined
വിദ്യാര്‍ഥികളെ ഉപദേശിക്കാനെത്തിയ മോറല്‍ സയന്‍സ് അധ്യാപകന്‍ പ്രൊഫ. പീതാംബരന്‍ (ഫിറോസ് ഖാന്‍)
undefined
സൈക്കോളജി അധ്യാപിക മോഹനയും (സൂര്യ) കവിതാ അധ്യാപികയായി എത്തിയ എയ്ഞ്ചലും
undefined
ആദ്യ വര്‍ഷ വിദ്യാര്‍ഥികളായ ഹൃദയകുമാറും (അഡോണി) ശിവനും (സായ്)
undefined
പി ടി അധ്യാപിക ജമീലയായി മജിസിയ ഭാനു
undefined
മണിക്കുട്ടനും നോബിക്കുമൊക്കെ ടാസ്‍കില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഫിറോസ് ഖാന്‍റെ പ്രൊഫ. പീതാംബരന്‍ ആയിരുന്നു
undefined
റിതു മന്ത്ര അവതരിപ്പിച്ച സംഗീതാധ്യാപിക അമ്പിളി
undefined
ആദ്യവര്‍ഷ വിദ്യാര്‍ഥിയായ ലില്ലി (ഡിംപല്‍)
undefined
കുറുമ്പ് കാണിച്ചതിന് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കപ്പെട്ട ലൂയിസും മോഹനനും
undefined
കവിതാധ്യാപിക
undefined
വിദ്യാര്‍ഥിയായ പ്രഫുല്ലചന്ദ്രന്‍ (അനൂപ് കൃഷ്ണന്‍). വിക്കുള്ള ഈ കഥാപാത്രത്തെ രസകരമാക്കി അനൂപും ശ്രദ്ധ നേടി.
undefined
ക്ലാസില്‍ കൗണ്ടര്‍ അടിക്കുന്ന വിന്‍സെന്‍റ്
undefined
രാജേന്ദ്രന്‍ നായര്‍ എന്ന വിദ്യാര്‍ഥിയായി കിടിലം ഫിറോസ്
undefined
ശിവന്‍ (സായ്)
undefined
കൗണ്ടറുമായി കില്ലാടി മോഹനന്‍
undefined
വിദ്യാര്‍ഥിയായ സിസിലി (സന്ധ്യ മനോജ്)
undefined
ക്ലാസിലെ ഉറ്റസുഹൃത്തുക്കളും ഷോമാന്‍മാരും. കില്ലാടി മോഹനനും ഹെലികോപ്റ്റര്‍ വിന്‍സെന്‍റും
undefined
കവിത വായിക്കുന്ന പ്രഫുല്ലചന്ദ്രന്‍
undefined
ഓഫീസ് അസിസ്റ്റന്‍റ് ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ കഥാപാത്രം
undefined
ക്ലാസ് എടുക്കാനെത്തിയ പ്രൊഫ. പീതാംബരന്‍
undefined
ബോര്‍ഡ് തുടച്ചിട്ട് ജയന്‍ സ്റ്റൈലില്‍ നടന്നുനീങ്ങുന്ന വിന്‍സെന്‍റ്
undefined
വിദ്യാര്‍ഥികളോട് കട്ടയ്ക്കു നില്‍ക്കുന്ന അധ്യാപകന്‍
undefined
click me!