ബിഗ് ബോസിലെ വനിതാ ദിന ആഘോഷം ഇങ്ങനെ, മജ്‍സിയയെ പ്രശംസിച്ച് അനൂപ് കൃഷ്‍ണൻ, എയ്ഞ്ചല്‍ സഹോദരിയെന്ന് നോബി

First Published Mar 8, 2021, 11:49 PM IST

ഇന്ന് ലോക വനിതാ ദിനമാണ്. ബിഗ് ബോസിലും ആകര്‍ഷകമായ രീതിയില്‍ വനിതാ ദിനം ആഘോഷിച്ചു. ഓരോ മത്സരാര്‍ഥികളും ആഘോഷത്തില്‍ പങ്കാളികളായി. വനിതാ ദിനത്തിലെ ടാസ്‍ക് വായിക്കാൻ മണിക്കുട്ടനെയായിരുന്നു ബിഗ് ബോസ് ഏല്‍പ്പിച്ചത്. മണിക്കുട്ടൻ ടാസ്‍ക് വായിക്കുകയും ചെയ്‍തു. ബിഗ് ബോസിലെ ഓരോ സ്‍ത്രീയെ തെരഞ്ഞെടുത്ത് അവരുടെ ഒരു ഗുണം പറയുകയും എങ്ങനെ വനിതയെന്ന നിലയില്‍ മെച്ചപ്പെടണമെന്ന് നിര്‍ദ്ദേശിക്കുകയും വേണമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

മണിക്കുട്ടന് നറുക്ക് കിട്ടിയത് സൂര്യയുടെ പേരായിരുന്നു. എല്ലാ സ്ത്രീകളുടെയും മനസില്‍ അമ്മയുടെ സ്നേഹമുണ്ട്, അതുപോലെയാണ് സൂര്യയെന്നുമായിരുന്നു മണിക്കുട്ടൻ പറഞ്ഞത്.
undefined
എല്ലാവരുടെയും കാര്യങ്ങള്‍ അന്വേഷിക്കുക, അവരോട് എല്ലാവരോടും നല്ല സ്‍നേഹത്തോടെ മര്യാദയോടെ പെരുമാറുന്ന ആളാണ് സൂര്യയെന്നും മണിക്കുട്ടൻ പറഞ്ഞു.
undefined
സൂര്യ എപ്പോഴും കരയുന്നത് ശരിയല്ലെന്നും മണിക്കുട്ടൻ സൂചിപ്പിച്ചു.
undefined
പ്രതിഷേധം അറിയിക്കേണ്ടയിടത്ത് അറിയിക്കുക, കണ്ണീരല്ല മനക്കരുത്ത് ആണ് വേണ്ടത്, പൂച്ചക്കുട്ടിയെ പോലെ വന്ന സൂര്യ പുലിക്കുട്ടിയായി മാറട്ടെയെന്നും മണിക്കുട്ടൻ ആശംസിച്ചു.
undefined
മണിക്കുട്ടന്റെ സംസാരം എല്ലാവരും ആരവത്തോടെയായിരുന്നു സ്വീകരിച്ചത്.
undefined
റംസാന് കിട്ടിയത് രമ്യാ പണിക്കരുടെ പേരായിരുന്നു. ആദ്യം കണ്ടപ്പോള്‍ രമ്യാ പണിക്കര്‍ക്ക് അഹങ്കാരമുണ്ടെന്ന് തോന്നിയെന്ന് റംസാൻ പറഞ്ഞു. എന്നാല്‍ പിന്നീട് താനുമായി അടുത്തുവെന്നും പറഞ്ഞു. കുറച്ചുകൂടി ആക്റ്റീവകണമെന്നും റംസാൻ പറഞ്ഞു.
undefined
അനൂപ് കൃഷ്‍ണൻ ആഗ്രഹിച്ചതെന്ന പോലെ കിട്ടിയത് മജ്‍സിയ ഭാനുവിന്റെ പേരായിരുന്നു. ബിഗ് ബോസില്‍ വന്ന് ആദ്യം അടുത്തത് പാത്തുവെന്ന് താൻ വിളിക്കുന്ന മജ്‍സിയയോടായിരുന്നുവെന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. തങ്ങള്‍ പറയുന്ന പല കാര്യങ്ങളും ഒരുപോലെയാകുന്നുണ്ട്. ഒരു വീടിനുള്ളില്‍ ഒതുങ്ങിക്കൂടുന്ന ഒരുപാട് സ്‍ത്രീകളുണ്ട്. അങ്ങനെയല്ല മജ്‍സിയ ഭാനു, അടുത്ത തലമറയിലെ കുട്ടിയുടെ ചിന്തയെ നല്ലതാക്കി മാറ്റാനാകുന്നത് അമ്മയ്‍ക്കാണെന്നും അനൂപ് കൃഷ്‍ണൻ പറഞ്ഞു.
undefined
കരഞ്ഞുജനിക്കുന്ന സമയത്ത് മുലപ്പാല് തരുമ്പോള്‍ ആദ്യം നോക്കുന്നത് സ്‍ത്രീയുടെ മുഖത്താണ്. അമ്മ. അപോള്‍ തുടങ്ങും സ്‍ത്രീകളോടുള്ള ബഹുമാനം എന്ന് പറഞ്ഞായിരുന്നു നോബി സംസാരത്തിന് തുടക്കമിട്ടത്.
undefined
എനിക്ക് ഒരു സഹോദരിയില്ല. ഇവിടെ നിന്ന് ഒരു അനുജത്തിയെ കിട്ടി. എയ്‍ഞ്ചലിനെ. ഒരു സഹോദരിയെ. വിവാഹം എന്നു നടക്കുമോ അന്ന് ഒരു സഹോദരന്റെ സ്ഥാനത്ത് ഉണ്ടാകും. വുമണ്‍സ് ഡേ ആശംസകള്‍ എന്നും നോബി പറഞ്ഞു.
undefined
click me!