തീയേറ്ററുകള്‍ തുറക്കുന്നതും കാത്ത് ഈ 14 സിനിമകള്‍

First Published Oct 3, 2020, 4:14 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ ആറ് മാസത്തില്‍ ഏറെയായി അടഞ്ഞുകിടക്കുകയാണ് രാജ്യത്തെ സിനിമാ പ്രദര്‍ശന ശൃംഖല. എന്നാല്‍ 'അണ്‍ലോക്ക് 5.0'യില്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചലച്ചിത്ര മേഖല ആശ്വാസത്തോടെയാണ് കേട്ടത്. അതേസമയം ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ചാലും സിനിമാ മേഖലയ്ക്ക് സമഗ്ര പാക്കേജ് അനുവദിക്കാതെ കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കില്ലെന്നാണ് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമാ സംഘടനകളുടെ നിലപാട്. അതേസമയം തീയേറ്ററുകള്‍ തുറക്കുന്നതും കാത്ത് ഒട്ടനവധി സിനിമകള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലായി പെട്ടിയിലിരിക്കുകയാണ്. തീയേറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങള്‍ ഇവയാണ്.

1. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹംമലയാളസിനിമാ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന ബജറ്റ് അവകാശപ്പെടുന്ന ചിത്രം (100 കോടി). പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 'കുഞ്ഞാലി മരക്കാരാ'യി മോഹന്‍ലാല്‍. ബഹുഭാഷാ റിലീസ് ആയി മാര്‍ച്ച് 26ന് ആഗോള തലത്തില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം
undefined
ആറ് മാസം മുന്‍പ് റിലീസ് തീയ്യതിയും പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. കേരളത്തില്‍ രാത്രി 12 മണിക്കാണ് ആദ്യ പ്രദര്‍ശനങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. നേരം പുലരുമ്പോഴേക്കും 750-1000 ഷോകള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു പദ്ധതിയെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഈയിടെ പറഞ്ഞിരുന്നു.
undefined
ഇവിടെ തീയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചാലും റിലീസ് നീളുന്ന ചിത്രമാണ് മരക്കാര്‍. ബഹുഭാഷകളിലുള്ള ആഗോള റിലീസ് ആയി എത്തേണ്ട ചിത്രം എന്നതുതന്നെ കാരണം. ലോകമാകെയുള്ള കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത വര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയേക്കും.
undefined
2. മാലിക്29 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം. ഏപ്രില്‍ റിലീസായി തീയേറ്ററുകളിലെത്താനിരുന്നതാണ്.
undefined
3. വണ്‍മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയാണ് മമ്മൂട്ടിയുടെ കഥാപാത്രം. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
undefined
ചിത്രം ഒടിടി റിലീസ് ആയി എത്തില്ലെന്നും തീയേറ്റര്‍ റിലീസ് തന്നെ ആയിരിക്കുമെന്നും നിര്‍മ്മാതാക്കളായ ഇച്ചായീസ് പ്രൊഡക്ഷന്‍സ് നേരത്തെ അറിയിച്ചിരുന്നു. ടെയില്‍ എന്‍ഡിലേക്ക് വേണ്ട ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് ചിത്രത്തിന് പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരുന്നപക്ഷം ആ രംഗം വേണ്ടെന്ന തീരുമാനമാവും തങ്ങള്‍ സ്വീകരിക്കുയെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.
undefined
സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച സിനിമയുടെ സിജിഐയും സംഗീതവും ലോക്ക് ഡൗണിനിടെ അണിയറക്കാര്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇക്കഴിഞ്ഞ വേനലവധിക്കാലത്ത് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്.
undefined
4. മാസ്റ്റര്‍'കൈതി'യുടെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്‍റെ പേരിലും പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധയില്‍ എത്തിയിരുന്നു. ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം.
undefined
മാളവിക മോഹന്‍ ആണ് നായിക. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.
undefined
5. ജഗമേ തന്തിരംപേട്ടയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് ഒന്നിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ്.
undefined
ധനുഷിന്‍റെ കരിയറിലെ 40-ാം ചിത്രമാണിത്. നായിക ഐശ്വര്യ ലക്ഷ്മി. ലണ്ടന്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍.
undefined
6. കിംഗ് ഫിഷ്അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജിത്തും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ട മോഹന്‍ലാല്‍ അടുത്തിടെ മികച്ച അഭിപ്രായം പങ്കുവച്ചിരുന്നു.
undefined
നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. സംഗീതം രതീഷ് വേഗ.
undefined
7. സൂര്യവന്‍ശിരോഹിത് ഷെട്ടി 'കോപ്പ് യൂണിവേഴ്സി'ലെ ഏറ്റവും പുതിയ ചിത്രം. അക്ഷയ് കുമാറും അജയ് ദേവ്‍ഗണും രണ്‍വീര്‍ സിംഗും ഒരുമിച്ചെത്തുന്ന ചിത്രം മാര്‍ച്ച് 24ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്.
undefined
8. ഹലാല്‍ ലവ് സ്റ്റോറി-സുഡാനി ഫ്രം അമേരിക്കക്ക് ശേഷം സക്കരിയയുടെ സംവിധാനം. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിഷു റിലീസായി പ്ലാന്‍ ചെയ്തിരുന്നതാണ്.
undefined
9. മോഹന്‍ കുമാര്‍ ഫാന്‍സ്-ബോബി-സഞ്ജയ്‍യുടെ കഥയ്ക്ക് ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. നായകന്‍ കുഞ്ചാക്കോ ബോബന്‍. ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്.
undefined
10. 83ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് വിജയം പശ്ചാത്തലമാക്കുന്ന ചിത്രം. രണ്‍വീറും ദീപികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രില്‍ 10ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്.
undefined
ഏക് ഥാ ടൈഗറും ബജ്റംഗി ഭായ്‍ജാനും ട്യൂബ്‍ലൈറ്റും അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത കബീര്‍ ഖാനാണ് 83 ഒരുക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ചിത്രീകരണം അവസാനിച്ച സിനിമയാണിത്.
undefined
11. കുഞ്ഞെല്‍ദോ-ഏപ്രില്‍ റിലീസ് ആവേണ്ടിയിരുന്ന മറ്റൊരു ചിത്രം. ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം.
undefined
ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടര്‍.
undefined
12. രാധെപ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ആക്ഷന്‍ ചിത്രം. ഇത്തവണത്തെ ഈദ് സീസണിലെ ഏറ്റവും പ്രധാന റിലീസ് ആവേണ്ടിയിരുന്ന ചിത്രം.
undefined
13. അനുഗ്രഹീതന്‍ ആന്‍റണി-സണ്ണി വെയ്‍നിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം. നേരത്തേ എത്തിയ പാട്ടുകളടക്കം ശ്രദ്ധ നേടിയിരുന്നു. ഏപ്രില്‍ മാസത്തില്‍ തീയേറ്ററുകളില്‍ എത്തേണ്ട ചിത്രം.
undefined
14. വാങ്ക്ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി കെ പ്രകാശിന്‍റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്ത ചിത്രം. അനശ്വര രാജനാണ് നായിക. ഉണ്ണി ആറിന്‍റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ശബ്ദ മുഹമ്മദ് ആണ്.
undefined
വിനീത്, ജോയ് മാത്യു, നന്ദന വര്‍മ്മ, ഗോപിക രമേശ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം അര്‍ജ്ജുന്‍ രവി.
undefined
click me!