30-ാമത് ഐ.എഫ്.എഫ്.കെ.യിൽ ലൈഫ് ടൈം അച്ചീവ്മെൻ്റെ അവാർഡ് ജേതാവ് അബ്ദെർറഹ്‌മാൻ സിസ്സാക്കോ മൂന്നാം ദിവസം ടാഗോർ തിയറ്ററിൽ എക്സിബിഷൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
27
ഐഎഫ്എഫ്കെയുടെ ഓർമ്മ പുതുക്കൽ
വിശ്വ വിഖ്യാത സിനിമകളും, ആദ്യ ചലച്ചിത്രോത്സവത്തിൻ്റെ പ്രദർശന ചിത്രങ്ങളും, ലോകം വാഴ്ത്തിയ സംവിധായകരുടെ റെട്രോസ്പെക്റ്റീവുകളും, കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകളും ഡെലിഗേറ്റ് ഐഡി കാർഡുകളും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നു
37
ഐ.എഫ്.എഫ്.കെ. കിറ്റുകളും ഡെലിഗേറ്റ് ഐഡി കാർഡുകളും
കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകളും ഡെലിഗേറ്റ് ഐഡി കാർഡുകളും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നു
ബാറ്റിൽഷിപ്പ് പൊട്ടംകിൻ, സിറ്റി ലൈറ്റ്സ്, റാഷമോൺ, എലക്ട്ര മൈ ലവ്, കാഞ്ചനസീത ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകൾ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു.
57
പ്രദർശനം കാണാൻ നിരവധി ഡെലിഗേറ്റുകൾ
നിരവധി പേരാണ് പ്രദർശനം കാണാനായി ടാഗോർ തിയേറ്ററിലെത്തുന്നത്
67
ഫെസ്റ്റിവൽ ഹാന്റ്ബുക്കുകളുടെ ശേഖരം
വിവിധ വർഷങ്ങളിലെ ഫെസ്റ്റിവൽ ഹാന്റ്ബുക്കുകൾ
77
സംവിധായകർക്കുള്ള ട്രിബ്യൂട്ട്
ഗോദാർദ്, ഫ്രാൻസിസ്‌കോ റോസി, യൂസഫ് ഷഹീൻ, മൃണാൾ സെൻ, സയിദ് മിർസ, എംടി, പി എൻ മേനോൻ, ശാരദ ഉൾപ്പെടെയുള്ളവർ ഉള്ള ഒറ്റ ഫ്രെയിം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്.