30-ാമത് ഐഎഫ്എഫ്കെ തലസ്ഥാന നഗരിയിൽ നടക്കുകയാണ്. നാലാം ദിവസമായ ഇന്നും ഒട്ടനവധി മികച്ച സിനിമകൾ ആസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്. ഇത്തവണ രാജേഷ് മാധവന്റെ ഒരു സിനിമ കൂടിയുണ്ട് മേളയിൽ. ‘പെണ്ണും പൊറാട്ടും’ ആണ് ആ ചിത്രം. ഇന്നലെ ആയിരുന്നു സ്ക്രീനിംഗ്.
യാഥാസ്ഥിതിക പിന്തിരിപ്പൻ ചിന്താഗതിയുള്ള സമൂഹത്തിൽ നിന്നും വേറിട്ട് നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ചിത്രം, "ഇഷ്ടമില്ലാത്തിടത്തുനിന്നും ഓടി പോകാൻ കൂടി വിശാലമാണ് ഈ ലോകം "എന്ന് ഓർമ്മപ്പെടുത്തുന്നു.
26
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗാല പ്രീമിയർ വിഭാഗത്തിൽ വിജയകരമായ പ്രദർശനത്തിനുശേഷമാണ് പെണ്ണും പൊറാട്ടും ഐഎഫ്എഫ്കെയിൽ എത്തിയത്.
36
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നിറഞ്ഞ സദസ്സിലേക്കാണ് ചിത്രം എത്തിയത്. ഞായറാഴ്ച്ചയായിരുന്നു പടത്തിന്റെ ആദ്യ പ്രദർശനം.
സാമൂഹിക ആക്ഷേപഹാസ്യത്തിന്റെ പുതുരൂപമായ 'പെണ്ണും പൊറാട്ടും' പട്ടട എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ഒരു കൂട്ടം ഗ്രാമീണരുടെ കഥ പറയുന്നതിനൊപ്പം, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടി അടയാളപ്പെടുത്തുന്നു.
56
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് രവിശങ്കർ ആണ്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്.
66
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
ഐഎഫ്എഫ്കെയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഡിസംബർ 16, 17 തിയതികളിൽ കൂടി പെണ്ണും പൊറാട്ടും പ്രദർശിപ്പിക്കും.