ഒരുവർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് 30-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായത്. ഡിസംബർ 12ന് വർണാഭമായി തുടങ്ങിയ മേള ഇതിനകം നാല് ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. ചലച്ചിത്രമേള എന്നത് സിനിമ കാണുക എന്നത് മാത്രമല്ല സൗഹൃദങ്ങളുടേയും ഫാഷന്റെയുമൊക്കെ ലോകമാണ്.
വിശ്വ വിഖ്യാത സിനിമകളും, ആദ്യ ചലച്ചിത്രോത്സവത്തിന്റെ പ്രദർശന ചിത്രങ്ങളും, ലോകം വാഴ്ത്തിയ സംവിധായകരുടെ റെട്രോസ്പെക്റ്റീവുകളും, കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകളും ഡെലിഗേറ്റ് ഐഡി കാർഡുകളും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്.
514
വൈബാണ് ഈ മേളക്കാലം
ബാറ്റിൽഷിപ്പ് പൊട്ടംകിൻ, സിറ്റി ലൈറ്റ്സ്, റാഷമോൺ, എലക്ട്ര മൈ ലവ്, കാഞ്ചനസീത ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകൾ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നവയാണ്.
614
വൈബാണ് ഈ മേളക്കാലം
ഗോദാർദ്, ഫ്രാൻസിസ്‌കോ റോസി, യൂസഫ് ഷഹീൻ, മൃണാൾ സെൻ, സയിദ് മിർസ, എംടി, പി എൻ മേനോൻ, ശാരദ ഉൾപ്പെടെയുള്ളവർ ഉള്ള ഒറ്റ ഫ്രെയിം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്.
714
വൈബാണ് ഈ മേളക്കാലം
മുപ്പതാം ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് 74 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഫാസിൽ റസാഖിന്റെ പുതിയ ചിത്രം 'മോഹം' ഇന്ന് വൈകുന്നേരം ആറ് മണിക്ക് പ്രദർശിപ്പിക്കും.
814
വൈബാണ് ഈ മേളക്കാലം
ഹോമേജ് വിഭാഗത്തിൽ, ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ദേശീയ പുരസ്‌കാരത്തിനർഹമായ 'കുട്ടിസ്രാങ്ക്' പ്രദർശിപ്പിക്കും.
914
വൈബാണ് ഈ മേളക്കാലം
ഡിസംബര്‍ 12ന് ആയിരുന്നു മുപ്പതാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞത്.
1014
വൈബാണ് ഈ മേളക്കാലം
82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
1114
വൈബാണ് ഈ മേളക്കാലം
പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി 'പലസ്തീൻ 36' എന്ന ചിത്രമായിരുന്നു ഉദ്ഘാടനം.
1214
വൈബാണ് ഈ മേളക്കാലം
ഓരോ സിനിമകൾക്കും മൂന്ന് പ്രദർശനം വീതമാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1314
വൈബാണ് ഈ മേളക്കാലം
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണ്ണചകോരം, രജതചകോരം പുരസ്‌കാരങ്ങൾക്കായി മത്സരിക്കുന്നുണ്ട്.
1414
വൈബാണ് ഈ മേളക്കാലം
എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 19ന് തിരശ്ശീല വീഴും.