ഡാമില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ ഷൂട്ട്; നടി പൂനം പാണ്ഡെ അറസ്റ്റില്‍

Published : Nov 06, 2020, 09:48 AM IST

എന്നും വിവാദ നായികയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ. അടുത്തിടെ   ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോഴിതാ ഗോവയില്‍ വച്ച് പൂനം പാണ്ഡെ അറസ്റ്റിലായിരിക്കുകയാണ്. പൊതു സ്ഥലത്ത് അശ്ലീല വീഡിയോ ഷൂട്ട് നടത്തിയെന്നാണ് പരാതി.  

PREV
17
ഡാമില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ ഷൂട്ട്; നടി പൂനം പാണ്ഡെ അറസ്റ്റില്‍

അശ്ലീല വീഡിയോ ചിത്രീകരണം

പൊതുസ്ഥലങ്ങളിൽ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ബോളിവുഡ് നടി പൂനം പാണ്ഡെയെ ഗോവന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
 
27

വീഡിയോ ചിത്രീകരിച്ചത് സര്‍ക്കാര്‍ സ്ഥലത്ത്

ഗോവയിലെ കനകോണയിലെ ചാപോളി ഡാമിന് സമീപത്തുവച്ച് കുറച്ച് നാളുകൾക്ക് മുമ്പാണ് പൂനം വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദമാണുണ്ടായത്.

37

ഷൂട്ടിംഗ് അതിക്രമിച്ച് കയറി

കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമിൽ അതിക്രമിച്ചുകയറിയായിരുന്നു പൂനം പാണ്ഡെയും സംഘവും വീഡിയോ ഷൂട്ട് ചെയ്തത്.  

47

പൂനത്തിനെതിരെ പരാതി

വീഡിയോ വിവാദമായതിന്  പിന്നാലെ ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗം താരത്തിനെതിരെ പരാതി നൽകിയിരുന്നു.

57

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യം

ഗോവയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമിൽ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദത്തിന് വഴിവച്ചിരുന്നു. ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുർദാസ് കാമത്ത് ആവശ്യപ്പെട്ടിരുന്നു. 

67

വിവാദ വീഡിയോ മാറ്റി

ഫോട്ടോഷൂട്ട് വലിയ വിവാദമായതോടെ  താരം വീഡിയോ പേജിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. 
 
77

പൊലീസുകാര്‍ക്കും പണി കിട്ടി

ഷൂട്ടിങ് സംഘത്തിന് പൊലീസ് സംരക്ഷണം നൽകിയെന്ന് ആരോപണുണ്ടായി. ഇതേത്തുടർന്ന്  രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories