ജനനായകൻ സെൻസറിംഗ് പ്രശ്നം ഒരുവശത്ത് നടക്കുന്നതിനിടെ ശിവകാർത്തികേയന്റെ പരാശക്തി തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചിത്രം ജനുവരി 10ന് റിലീസ് ചെയ്യും. സുധ കൊങ്കര സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷന്റെ ഭാഗമായി ടീം പരാശക്തി കേരളത്തിൽ എത്തിയിരുന്നു.
‘എല്ലാവരാലും ഇഷ്‍ടപ്പെടുന്ന ആ മനുഷ്യൻ, എന്റെ പ്രിയപ്പെട്ട സുഹൃത്ത് ബേസില്‍ ജോസഫ് പരാശക്തിയിലുണ്ട്’, എന്നായിരുന്നു ശിവകാര്‍ത്തികേയന്‍റെ വാക്കുകള്‍.
514
പരാശക്തി ജനുവരി 10ന്
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കിയിട്ടുണ്ട്. വില്ലന്‍ വേഷത്തില്‍ രവി ചിത്രത്തില്‍ എത്തുന്നത്.
614
പരാശക്തി ജനുവരി 10ന്
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്.
714
പരാശക്തി ജനുവരി 10ന്
ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
814
പരാശക്തി ജനുവരി 10ന്
ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഇരുപത്തി അഞ്ചാമത്തെ സിനിമ കൂടിയാണ് പരാശക്തി.
914
പരാശക്തി ജനുവരി 10ന്
ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് നടന്ന പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്.
1014
പരാശക്തി ജനുവരി 10ന്
വിദ്യാർത്ഥി പ്രതിഷേധങ്ങളെയും ദ്രാവിഡ സർക്കാരിന്റെ ഉദയത്തിലേക്ക് നയിച്ച രാഷ്ട്രീയ കാലാവസ്ഥയെയും ചിത്രീകരിക്കുന്നതാണ് ചിത്രം.
1114
പരാശക്തി ജനുവരി 10ന്
വിജയ് ചിത്രം ജനനായകനുമായി ക്ലാഷ് റിലീസ് വച്ച സിനിമ കൂടിയാണ് പരാശക്തി. ഇതിന്‍റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ പരാശക്തിക്ക് നേരിടേണ്ടി വന്നു.
1214
പരാശക്തി ജനുവരി 10ന്
തമിഴ് സിനിമയ്ക്ക് പരമ്പരാഗതമായി പൊങ്കൽ ഒരു പീക്ക് സീസണാണ്. തിയേറ്ററുകൾ നിറയുന്ന ഉത്സവകാലമായതുകൊണ്ടു തന്നെ മത്സരവും സ്വാഭാവികം. എന്നാൽ ജനുവരി പതിനാലിന് പ്രഖ്യാപിച്ചിരുന്ന പരാശക്തിയുടെ റിലീസ് അപ്രതീക്ഷിതമായി ജനുവരി പത്തിലേയ്ക്ക് മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
1314
പരാശക്തി ജനുവരി 10ന്
ഒടുവില്‍ സെന്‍സറിംഗ് കുരുക്കില്‍ പെട്ട് ജനനായകന്‍റെ റിലീസ് മാറ്റി വയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഇത് പരാശക്തിക്ക് നിലവില്‍ ഗുണം ചെയ്തിട്ടുണ്ട്.
1414
പരാശക്തി ജനുവരി 10ന്
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ അടുത്ത അനുയായി പറയപ്പെടുന്ന ആകാശ് ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ഡോൺ പിക്‌ചേഴ്‌സാണ് പരാശക്തിയുടെ നിർമ്മാണം. ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള റെഡ് ജയിൻ്റ് മൂവീസ് ആണ് വിതരണം.