ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിൽ പ്രതികരിച്ച നടി സ്നേഹ ശ്രീകുമാറിനെതിരെ സത്യഭാമ വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും നടത്തി.

ലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും നർത്തകിയുമായ സ്നേഹ ശ്രീകുമാർ. സീരിയലുകളും സ്റ്റേജ് ഷോകളുമൊക്കെയായി മുന്നോട്ട് പോകുന്ന സ്നേഹയ്ക്ക് എതിരെ കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആർഎൽവി രാമകൃഷ്ണനെ വിമർശിച്ച സത്യഭാമയ്ക്ക് എതിരെ സ്നേഹ പ്രതികരിച്ചതായിരുന്നു ഇതിന് കാരണം. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമെ സ്നേഹയ്ക്ക് എതിരെ ബോഡി ഷെയ്മിങ്ങും സത്യഭാമ നടത്തി. ഇപ്പോഴിതാ വീണ്ടും സ്നേഹയ്ക്ക് എതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സത്യഭാമ. ഒപ്പം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

"നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ", എന്നായിരുന്നു സോഷ്യൽ മീഡിയയിൽ സത്യഭാമ പങ്കുവച്ച വാക്കുകൾ. സ്നേഹ, ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമർശിച്ചും കൊണ്ടുള്ളതുമാണ് വീഡിയോ.

സത്യഭാമയുടെ അടുത്ത് പഠിച്ച കുട്ടികൾ എത്രത്തോളം മാനസിക പീഡനം സഹിച്ചു കാണുമെന്നും രാമകൃഷ്ണനെതിരെ സംസാരിച്ചത് വൈറലാകാൻ വേണ്ടിയാണെന്നും സ്നേഹ വീഡിയോയിൽ പറയുന്നുണ്ട്. സംസ്കാരം ഇല്ലാത്ത സ്ത്രീയ്ക്ക് മാത്രമെ ഇങ്ങനെ ഒക്കെ സംസാരിക്കാൻ പറ്റുള്ളൂവെന്നും സാംസ്കാരിക കേരളത്തിന് തന്നെ ഏറ്റവും അപമാനമാണ് സത്യഭാമയെന്നും സ്നേഹ കുറ്റപ്പെടുത്തിയിട്ടുണ്ട്. അവരുടെ പേര് പോലും പറയാൻ തനിക്ക് ഇഷ്ടമില്ലെന്നും സ്നേഹ പറഞ്ഞിരുന്നു.

അതേസമയം, സത്യഭാമയെ രൂക്ഷമായി വിമര്‍ശിച്ചും സ്നേഹയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘സ്നേഹ നീ എന്താണെന്നും ,നിന്റെ കഴിവുകൾ എന്താണെന്നും കേരളത്തിലെ കലാസ്വാദകരായ ഞങ്ങൾക്ക് അറിയാം ..നമ്മൾ ഒരുമിച്ചു ലാലേട്ടന്റെ ഛായാമുഖി നാടകം ചെയ്യുമ്പോൾ നിന്റെ അഭിനയം നോക്കി നിന്നവളാണ് ഞാൻ ..നീയെന്ന മണ്ടോധരിയെ ഞങ്ങൾ ആരാധിക്കുന്നു ,ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനിരിക്കുന്ന നിനക്ക് എന്റെ സ്നേഹവും ,ആശംസകളും’, എന്നായിരുന്നു സീമ ജി നായര്‍ കുറിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming