ഇന്ദിരയും സുഹാസിനിയും , സംവിധായികയായ താരം

First Published Jun 6, 2020, 12:24 AM IST

തെന്നിന്ത്യയിലെ മിന്നും താരമാണ് സുഹാസിനിമ. മലയാളത്തിലും ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത താരം. സുഹാസിനിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. സിന്ധു ഭൈരവി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ നടിയാണ് സുഹാസിനി. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രിയം ഒരുപോലെ നേടിയ സിനിമയും സുഹാസിനി സംവിധാനം ചെയ്‍തിട്ടുണ്ടെന്നത് എല്ലാ പ്രേക്ഷകര്‍‌ക്കും അറിയണമെന്നില്ല. ഇന്ദിര എന്ന സിനിമയാണ് സുഹാസിനി സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ അഹാന കൃഷ്‍ണകുമാറിനെ നായികയാക്കി ചിന്നഞ്ചാറും കിളിയേ എന്ന ഹ്രസ്വ ചിത്രവും സംവിധാനം ചെയ്യുകയാണ് സുഹാസിനി.

ഇന്ത്യയിലെ ഗ്രാമത്തിലെ കഥയാണ് ഇന്ദിര എന്ന സിനിമ പറഞ്ഞത്. ഇന്ദിര എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു കഥ.
undefined
ഇന്ദിര എന്ന കഥാപാത്രമായി അഭിനയിച്ചത് അനു ഹാസനാണ്.
undefined
തിയാഗി എന്ന കഥാപാത്രമായി അരവിന്ദ് സ്വാമിയും.
undefined
ഇന്ത്യയിലെ ജാതിവ്യവസ്ഥയ്‍ക്ക് എതിരെയായിരുന്നു 1995ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ കേന്ദ്ര പ്രമേയം.
undefined
സന്തോഷ് ശിവന് ഇന്ദിര എന്ന സിനിമയ്‍ക്ക് മികച്ച ഛായാഗ്രാഹകനുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. മികച്ച സിനിമയ്‍ക്കുള്ള പ്രത്യേക ജൂറി പുരസ്‍കാരവും ഇന്ദിരയ്‍ക്ക് ലഭിച്ചു.
undefined
അഹാന കൃഷ്‍ണകുമാറിനെ നായികയാക്കി ചിന്നഞ്ചാറു കിളിയേ എന്ന സിനിമയാണ് സുഹാസിനി സംവിധാനം ചെയ്യുന്നത്. 20 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
undefined
click me!