മൈതാനത്ത് എന്ന് പന്തുരുളും? കാത്തിരുന്ന് അജയ് ദേവ്‍ഗണിന്റെ ആരാധകര്‍

Web Desk   | Asianet News
Published : May 29, 2020, 11:37 PM IST

കൊവിഡ് കാലമായതിനാല്‍ ചലച്ചിത്ര മേഖല സ്‍തംഭിച്ചിരിക്കുകയാണ്. പക്ഷേ ഓരോ ആരാധകരും കാത്തിരിക്കുന്ന ഓരോ ചിത്രമുണ്ടാകും. എല്ലാ ചിത്രങ്ങളും റിലീസ് മാറിയിരിക്കുകയുമാണ്. അജയ് ദേവ്‍ഗണിന്റെ ആരാധകര്‍‌ കാത്തിരിക്കുന്ന ഒരു സിനിമയായിരിക്കും മൈദാൻ. ഇന്ത്യൻ ഫുട്‍ബോള്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു താരമായി വെള്ളിത്തിരയില്‍ അജയ്‍ ദേവ്‍ഗണിനെ കാണാൻ കാത്തിരിക്കുയായിരുന്നു ആരാധകര്‍. 2020ല്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഇനിയെന്നാകും തിയറ്ററുകളില്‍ എത്തിക്കാനാകുക എന്ന കാര്യത്തില്‍ ഉറപ്പുപറയാനാകില്ല.

PREV
15
മൈതാനത്ത് എന്ന് പന്തുരുളും? കാത്തിരുന്ന് അജയ് ദേവ്‍ഗണിന്റെ ആരാധകര്‍

ഇന്ത്യൻ ഫുട്‍ബോളിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

25

ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ ആയിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.  1951ലും 1992ലും  ഇന്ത്യയെ ഏഷ്യൻ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ.

35

അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

45

ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായികയായി അഭിനയിക്കുന്നതെന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിൻമാറിയിരുന്നു. ചിത്രത്തില്‍ പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക.

അജയ് ദേവ്ഗണിന്റെ നായികയുടെ വേഷമായിരുന്നു കീര്‍ത്തി സുരേഷിന് പറഞ്ഞിരുന്നത്.  അമ്മയായിട്ടുള്ള കഥാപാത്രവുമായിരുന്നു കീര്‍ത്തി സുരേഷിന്റേത്. എന്നാല്‍ കീര്‍ത്തി സുരേഷിന് കഥാപാത്രം യോജിക്കുന്നില്ലെന്നാണ് പറയുന്നത്. അതിനാലാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നിന്ന് പിൻമാറിയത്. കീര്‍ത്തി സുരേഷിന് പകരം പ്രിയാമണി ചിത്രത്തില്‍ നായികയാകുകയും ചെയ്‍തു.

55

സിനിമയുടെ ടീസര്‍ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്‍തിരുന്നു. ടീസര്‍ പോസ്റ്ററില്‍ ചെളി നിറഞ്ഞ മൈതാനത്ത് നില്‍ക്കുന്ന ഫുട്‍ബോള്‍ താരങ്ങളെയായിരുന്നു കാണിച്ചിരുന്നത്.

click me!

Recommended Stories