അജു വര്‍ഗീസ് നായകനാകുന്ന പുതിയ സിനിമയാണ് സാജൻ ബേക്കറി സിൻസ് 1962. അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രം വൈകിയത്. ഇപോള്‍ സിനിമ തിയറ്ററില്‍ എത്താനിരിക്കെ അജു വര്‍ഗീസിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അജു വര്‍ഗീസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തു ക്യാപ്ഷൻ ഇടണമെന്നാണ് അജു വര്‍ഗീസ് ചോദിക്കുന്നത്.