പൊലീസ് ജീപ്പിലേക്ക് കയറുന്ന 'ജോര്‍ജ്‍കുട്ടി'! 'ദൃശ്യം 2' സ്റ്റില്ലുകള്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈം

Published : Feb 11, 2021, 03:31 PM ISTUpdated : Feb 11, 2021, 03:40 PM IST

ഭാഷാഭേദമന്യെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രമാണ് 'ദൃശ്യം 2'. ആദ്യഭാഗം അതാത് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടത് കണ്ടിട്ടുള്ളവരാണ് ഇന്ത്യയിലെ ഭൂരിഭാഗം സിനിമാപ്രേമികളും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമെ സിംഹള, ചൈനീസ് ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളുമായി. ഇപ്പോഴിതാ 'ദൃശ്യം 2' റിലീസിനായുള്ള വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ മാസം 19ന് ആമസോണ്‍ പ്രൈം വഴി ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം എത്തുക. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന് ആകാംക്ഷ കൂട്ടി ചിത്രത്തിന്‍റെ ചില സ്റ്റില്‍ ഫോട്ടോഗ്രാഫുകള്‍ പങ്കുവച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം.

PREV
111
പൊലീസ് ജീപ്പിലേക്ക് കയറുന്ന 'ജോര്‍ജ്‍കുട്ടി'! 'ദൃശ്യം 2' സ്റ്റില്ലുകള്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈം

ദൃശ്യം ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. പൊലീസ് ജീപ്പിലേക്ക് കയറുന്ന 'ജോര്‍ജ്‍കുട്ടി'

ദൃശ്യം ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. പൊലീസ് ജീപ്പിലേക്ക് കയറുന്ന 'ജോര്‍ജ്‍കുട്ടി'

211

കഴിഞ്ഞ ദിവസം പുറത്തെത്തിയ ഒരു പ്രൊമോ വീഡിയോയില്‍ 'ദൃശ്യം 2'നെക്കുറിച്ച് മോഹന്‍ലാല്‍ വിശദീകരിച്ചതും കൈയില്‍ വിലങ്ങ് അണിഞ്ഞുകൊണ്ടായിരുന്നു

കഴിഞ്ഞ ദിവസം പുറത്തെത്തിയ ഒരു പ്രൊമോ വീഡിയോയില്‍ 'ദൃശ്യം 2'നെക്കുറിച്ച് മോഹന്‍ലാല്‍ വിശദീകരിച്ചതും കൈയില്‍ വിലങ്ങ് അണിഞ്ഞുകൊണ്ടായിരുന്നു

311

ജോര്‍ജ്‍കുട്ടിയുടെ ഭാര്യ റാണി (മീന)

ജോര്‍ജ്‍കുട്ടിയുടെ ഭാര്യ റാണി (മീന)

411

ജോര്‍ജ്‍കുട്ടിയുടെ മക്കളായ അഞ്ജുവും (അന്‍സിബ ഹസന്‍) അനുമോളും (എസ്‍തര്‍ അനില്‍)

ജോര്‍ജ്‍കുട്ടിയുടെ മക്കളായ അഞ്ജുവും (അന്‍സിബ ഹസന്‍) അനുമോളും (എസ്‍തര്‍ അനില്‍)

511

ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില പുതിയ കഥാപാത്രങ്ങളും അഭിനേതാക്കളും ദൃശ്യം 2ല്‍ ഉണ്ട്. കൃഷ്ണ, ഗണേഷ് കുമാര്‍

ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില പുതിയ കഥാപാത്രങ്ങളും അഭിനേതാക്കളും ദൃശ്യം 2ല്‍ ഉണ്ട്. കൃഷ്ണ, ഗണേഷ് കുമാര്‍

611

റാണിയും ജോര്‍ജ്‍കുട്ടിയും

റാണിയും ജോര്‍ജ്‍കുട്ടിയും

711

റാണി 

റാണി 

811

ദൃശ്യത്തില്‍ ഇല്ലാതിരുന്ന മറ്റൊരു താരം. മുരളി ഗോപി പ്രധാന വേഷത്തിലാണ് ദൃശ്യം 2ല്‍ എത്തുന്നത്

ദൃശ്യത്തില്‍ ഇല്ലാതിരുന്ന മറ്റൊരു താരം. മുരളി ഗോപി പ്രധാന വേഷത്തിലാണ് ദൃശ്യം 2ല്‍ എത്തുന്നത്

911

മോഹന്‍ലാല്‍, കോഴിക്കോട് നാരായണന്‍ നായര്‍, സിദ്ദിഖ്

മോഹന്‍ലാല്‍, കോഴിക്കോട് നാരായണന്‍ നായര്‍, സിദ്ദിഖ്

1011

ജോര്‍ജ്‍കുട്ടിയും കുടുംബവും

ജോര്‍ജ്‍കുട്ടിയും കുടുംബവും

1111

ഐജി ഗീത പ്രഭാകര്‍, ജോര്‍ജ്‍കുട്ടി

ഐജി ഗീത പ്രഭാകര്‍, ജോര്‍ജ്‍കുട്ടി

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories