നീലക്കണ്ണുള്ള ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടപ്പോള്‍, ഫോട്ടോകള്‍ പങ്കുവെച്ച് അനൂപ് സത്യൻ

First Published Jul 9, 2020, 3:26 PM IST

ഒറ്റ ചിത്രം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് അനൂപ് സത്യൻ. പക്ഷേ അതിനും മുമ്പേ സഹസംവിധായകനായും ഡോക്യുമെന്ററി സംവിധായകനായുമൊക്കെ അനൂപ് സത്യൻ കഴിവ് തെളിയിച്ചിരുന്നു. അനൂപ് സത്യൻ ഷെയര്‍ ചെയ്യുന്ന ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പഴയൊരു ഡോക്യുമെന്ററി കാലത്തെ ഫോട്ടോകളാണ് അനൂപ് സത്യൻ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്നേയുള്ളതാണ് ഇത്. 2015ലെ ഡോക്യുമെന്ററി കാലത്തെ ഫോട്ടോകള്‍.

മഹാരാഷ്‍ട്രയിലെ ജാംന്യയിലെ ഒരു ആദിവാസി സ്‍കൂളിനെ കുറിച്ച് ഡോക്യുമെന്ററി എടുക്കാൻ പോയതിനെ കുറിച്ച് അനൂപ് സത്യൻ മാതൃഭൂമിയില്‍ എഴുതിയിരുന്നു. അവിടെ കണ്ട നീലക്കണ്ണുള്ള പെണ്‍കുട്ടിയെ കുറിച്ചും അനൂപ് സത്യൻ എഴുതിയിരുന്നു. അവളെ വീണ്ടും കണ്ടതിനെ കുറിച്ചും അനൂപ് സത്യൻ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്നു.
undefined
ഹോസിറ്റ എന്ന പെണ്‍കുട്ടിയെ 2015ലാണ് താൻ കണ്ടത് എന്ന് അനൂപ് സത്യൻ പറയുന്നത്. ഡോക്യുമെന്ററി എടുക്കാൻ ചെന്നപ്പോഴാണ് കണ്ടത്. അവള്‍ ചിരിക്കുമ്പോഴൊക്കെ അവളുടെ കണ്ണുകള്‍ തിളങ്ങിയിരുന്നു.
undefined
രണ്ടായിരത്തിഇരുപതില്‍ എന്ന് എഴുതിയിട്ടും ഹോസിറ്റയെ വീണ്ടും കണ്ടതിനെ കുറിച്ച് അനൂപ് സത്യൻ എഴുതുന്നു. സ്‍കൂള്‍ വിട്ട് അവള്‍ മധ്യപ്രദേശിലെ അവളുടെ ഗ്രാമത്തിലേക്ക് മാറിയിരുന്നു. അവളുടെ വിലാസം സ്‍കൂളില്‍ നിന്ന് എടുത്ത് അവളുടെ വീട് കണ്ടെത്തി.
undefined
അവള്‍ ഇന്ന് വലിയ സുന്ദരിയായ പെണ്‍കുട്ടിയായി മാറിയിരിക്കുന്നു. പഴയ ഫോട്ടോ കാണിച്ചപ്പോള്‍ അവള്‍ നാണിച്ചു. അവള്‍ വളരെ കുറച്ച് മാത്രമേ സംസാരിച്ചുള്ളൂ. പക്ഷേ വിദ്യാഭ്യാസം തുടരാൻ സമ്മതിച്ചു. അവളുടെ ഒരു സഹപാഠി വിദ്യാഭ്യാസം നിര്‍ത്തുകയും പാടത്ത് പണിക്ക് പോകുകയും ചെയ്യാൻ തുടങ്ങിയിരുന്നു. ഉടൻ തന്നെ വിവാഹിതയാകുമെന്നും കരുതുന്നതായി അറിഞ്ഞു.
undefined
കോളേജ് വിദ്യാഭ്യാസം കഴിയുന്നത് വരെ വിവാഹിതയാകരുത് എന്നാണ് മടങ്ങുമ്പോള്‍ അവളോട് താൻ പറഞ്ഞത് എന്ന് അനൂപ് സത്യൻ പറയുന്നു.
undefined
സത്യൻ അന്തിക്കാടിന്റെ മകൻ കൂടിയായ അനൂപ് സത്യൻ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. ചിത്രം വൻ വിജയമായതോടെ അനൂപ് സത്യൻ യുവ സംവിധായകരില്‍ ശ്രദ്ധ നേടുകയും ചെയ്‍തു.
undefined
click me!