കൊവിഡ് പഠിപ്പിച്ച വലിയ പാഠം ഓര്‍മ്മിപ്പിച്ച് നടി അനുഷ്‍ക ശര്‍മ്മ

Web Desk   | Asianet News
Published : Jul 08, 2020, 04:36 PM IST

കൊവിഡ് 19 ദുരിതത്തിലാണ് എല്ലാവരും. കൊവിഡ് 19 എല്ലാ മേഖലയെയും ബാധിച്ചിരിക്കുന്നു. ബുദ്ധിമുട്ടുകള്‍ ഒട്ടേറെയാണ്. നിത്യ ജീവിതത്തിന് തടസം വന്നിരിക്കുന്നു. ഒരുപാട് തൊഴിലാളികള്‍ക്കാണ് ജോലി നഷ്‍ടമായത്. എല്ലാവര്‍ക്കും പരസ്‍പരം സഹകരണത്തോടെ മാത്രമേ ജീവിക്കാനാകു എന്ന ചിന്തയാണ് കൊവിഡ് പഠിപ്പിച്ചത് എന്ന്  നടി അനുഷ്‍ക ശര്‍മ്മ പറയുന്നു.

PREV
16
കൊവിഡ് പഠിപ്പിച്ച വലിയ പാഠം ഓര്‍മ്മിപ്പിച്ച് നടി അനുഷ്‍ക ശര്‍മ്മ

ഒരാള്‍ മറ്റൊരാളോട് കടപ്പെട്ടിരിക്കുന്നു. അങ്ങനെ പരസ്‍പര ആശ്രയത്വം ഇല്ലെങ്കില്‍ ആരുമില്ല. കര്‍ഷകൻ മുതല്‍ ഒരു സംഘടനയിലെ ഉയര്‍ന്ന ജീവനക്കാരൻ വരെ പരസ്‍പരം കടപ്പെട്ടിരിക്കുന്നു.

26

നമ്മള്‍ എപ്പോഴോ മറന്നുപോയ കാര്യവും പരസ്‍പരമുള്ള സഹവര്‍ത്തിത്വമാണ്. എല്ലാവരുടെയും ജീവിതം സ്വയം കേന്ദ്രീകൃതമാണ് എന്ന് വിചാരിച്ചു, പക്ഷേ അതല്ലെന്നും അനുഷ്‍ക ശര്‍മ്മ പറയുന്നു.

36

പരസ്‍പരം അഭിനന്ദിക്കാനും എല്ലാവരും മഹാമാരികാലത്ത് പഠിച്ചു. മുൻനിരയിലെ ജോലിക്കാരെ മാത്രമല്ല ഞാൻ പറയുന്നത്, അവര്‍ ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നവരാണ് എന്നും അനുഷ്‍ക ശര്‍മ്മ പറയുന്നു.

46

ഓരോ ആളും ചെയ്യുന്ന ജോലിയും പരമ പ്രധാനമാണ്, പരസ്‍പരം ബന്ധപ്പെട്ടിരിക്കുന്നു.

56

പരസ്‍പരം സഹവര്‍ത്തിത്തത്തോടെ മാത്രമേ ജീവിക്കാനാകുവെന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ വിനയാന്വിതയാക്കുന്നു. എല്ലാവരെയും ഒരുപോലെ കാണാൻ തന്നെ പ്രേരിപ്പിക്കുന്നുവെന്നും അനുഷ്‍ക ശര്‍മ്മ പറയുന്നു.

66

എല്ലാം ശരിയായി പോയിക്കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ എല്ലാത്തിന്റെയും വില അറിയില്ല. ഒരുപാട് പേര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് എല്ലാം ശരിയായി നടക്കുന്നത് എന്ന് തിരിച്ചറിയില്ല. നിങ്ങള്‍ ജീവിതത്തില്‍ നേടിയ നേട്ടങ്ങള്‍ ഒരുപാട് പേരുടെ സഹായവും അവരുടെ പ്രവര്‍ത്തനങ്ങളും ഒക്കെ കൊണ്ടാണ്. മഹാമാരികാലത്ത് താൻ പഠിച്ച പാഠമാണ് അതെന്നും അനുഷ്‍ക പറയുന്നു.

click me!

Recommended Stories