ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് എസ്‍തര്‍ അനില്‍. ഒട്ടേറെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച എസ്‍തര്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. എസ്‍തറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദൃശ്യം എന്ന സിനിമയിലെ കുഞ്ഞുകുട്ടിയായി അഭിനയിച്ച എസ്‍തര്‍ സാരി ധരിച്ചുള്ള ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 29-ന് ആണ് എസ്‍തര്‍ ജനിച്ചത്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ എസ്‍തര്‍ ഇപ്പോള്‍ നായികയായും തിളങ്ങുകയാണ്.