Published : Jul 01, 2020, 03:56 PM ISTUpdated : Jul 01, 2020, 03:57 PM IST
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് സൂചിപ്പിച്ച് ഭാവന കുറച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. ചിത്രീകരണം വൈകിയതായിരുന്നു. ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്ന് പറഞ്ഞാണ് ഭാവന ഇപ്പോള്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.