Published : Feb 12, 2021, 05:24 PM ISTUpdated : Feb 12, 2021, 05:28 PM IST
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാള സിനിമയില്‍ ഇപോള്‍ സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് ഭാവന. തന്റെ അന്യഭാഷ സിനിമകളുടെ ഫോട്ടോകള്‍ ഭാവന ഷെയര്‍ ചെയ്യാറുണ്ട്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഭാവന ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമ വിജയമായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഭാവന.