Ranveer Singh photoshoot: 'ബോളിവുഡിലെ സെക്‌സി സ്റ്റാർ'; തരംഗമായി രണ്‍വീര്‍ സിംഗിന്‍റെ ഫോട്ടോഷൂട്ട്

Published : Jul 22, 2022, 11:38 AM ISTUpdated : Jul 22, 2022, 12:30 PM IST

ബോളീവുഡിലെ ഫാഷന്‍ കിങ്ങ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ നഗ്നനായി പോസ് ചെയ്തു കൊണ്ടാണ് ഇത്തവണ രണ്‍വീര്‍ സിംഗിന്‍റെ വരവ്. 1972-ൽ കോസ്‌മോപൊളിറ്റൻ മാസികയ്‌ക്കായി ബർട്ട് റെയ്‌നോൾഡ്‌സിന്‍റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്‍റെ ഫോട്ടോഷൂട്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിന് നിരവധി കമന്‍റുകളാണ് വരുന്നത്. ആരാധകര്‍ രണ്‍വീറിന്‍റെ ആത്മവിശ്വാസത്തെ പുകഴ്ത്തി. 

PREV
15
Ranveer Singh photoshoot: 'ബോളിവുഡിലെ സെക്‌സി സ്റ്റാർ'; തരംഗമായി രണ്‍വീര്‍ സിംഗിന്‍റെ ഫോട്ടോഷൂട്ട്

ഒരു ആരാധകൻ എഴുതി, "അവൻ തന്‍റെ ലൈംഗികതയിൽ എത്രമാത്രം ആത്മവിശ്വാസം പുലർത്തുന്നുവെന്ന് ഞാൻ ഇഷ്ടപ്പെടുന്നു." "ഇപ്പോൾ ബോളിവുഡിലെ ഏറ്റവും സെക്‌സി സ്റ്റാർ" എന്ന് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടു.  മാഗസിന് നൽകിയ 'അവസാന ബോളിവുഡ് സൂപ്പർസ്റ്റാർ' എന്ന് വിശേഷിപ്പിക്കപ്പെട്ട അഭിമുഖത്തിൽ, കഴിഞ്ഞ രണ്ട് വർഷം തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും രൺവീർ സിംഗ് സംസാരിച്ചു. വൈകാരികത തന്നില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

25

സന്തോഷമായാലും ദുഃഖമായാലും അതിന്‍റെ ഏറ്റവും ഉന്മാദമായ അവസ്ഥ തന്നിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തമായി ബോളിവുഡിലെ ഏറ്റവും ഊർജ്ജസ്വലനായ നടനായി അറിയപ്പെടുന്ന രണ്‍വീര്‍ തനിക്ക്  "വളരെ ഡിസ്റ്റോപിക് വീക്ഷണമുണ്ടെന്നും ലോകത്തെക്കുറിച്ചുള്ള വളരെ വിചിത്രമായ ധാരണ" കളുണ്ടെന്നും പറഞ്ഞു. കലിയുഗത്തിന്‍റെ ഏറ്റവും മോശം ഭാഗമായ ഘോർ കലിയുഗത്തിൽ ഞാൻ ശരിക്കും വിശ്വസിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.

35

“എല്ലാം തകിടം മറിഞ്ഞു. ഈ ജീവിതയാത്ര ഒരു വേദനാജനകമായ യാത്രയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അത് നിലനിൽക്കുന്നത് തന്നെ വേദനാജനകമാണ്. എനിക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളോടും ഞാൻ ഹൈപ്പർ-സെൻസിറ്റീവ് ആണ്. അത് ഞാൻ എന്തായിരിക്കുന്നുവോ അതാണ്. അങ്ങനെയാണ് ഞാൻ ഏറ്റവും കൂടുതല്‍ അസ്വസ്ഥമായിരിക്കുന്നത്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ തോന്നുന്നു. എനിക്ക് ദേഷ്യമുണ്ടെങ്കിൽ, എനിക്ക് ശരിക്കും ദേഷ്യം വരും, എനിക്ക് സങ്കടമുണ്ടെങ്കിൽ എനിക്ക് ശരിക്കും സങ്കടം വരും.  ഞാൻ സന്തോഷവാനാണെങ്കിൽ എനിക്ക് ശരിക്കും സന്തോഷമാകും. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദിവസേന ഞാൻ തളർന്നുപോകുന്നു,” അദ്ദേഹം പറഞ്ഞു.

45

തന്‍റെ പുതിയ ഫോട്ടോഷൂട്ടിനെ കുറിച്ചും രണ്‍വീര്‍ സംസാരിച്ചു.  “എനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. എന്നാൽ എന്‍റെ ചില പ്രകടനങ്ങളിൽ ഞാൻ നഗ്നനായിരുന്നു. നിങ്ങൾക്ക് എന്‍റെ ആത്മാവിനെ കാണാൻ കഴിയും. അത് എത്രമാത്രം നഗ്നമാണ്? അത് യഥാർത്ഥത്തിൽ നഗ്നമാണ്. ആയിരം ആളുകൾക്ക് മുന്നിൽ എനിക്ക് നഗ്നനാകാന്‍ പറ്റും. ഞാൻ ഒന്നും തരില്ല. അവർക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം." രണ്‍വീര്‍ പറഞ്ഞു. 

55

രൺവീർ സിങ്ങിന്‍റെ അവസാന ചിത്രമായ 'ജയേഷ്ഭായ് ജോർദാർ' (Jayeshbhai Jordaar) പ്രേക്ഷകരെയും നിരൂപകരെയും ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. രോഹിത് ഷെട്ടിയുടെ 'സർക്കസ്', കരൺ ജോഹറിന്‍റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെതായി പുറത്തിറങ്ങാനുള്ളവ. 

Read more Photos on
click me!

Recommended Stories