'സൂരറൈ പോട്ര്' മാത്രമല്ല, ദീപാവലി റിലീസിന് ഈ ഏഴ് സിനിമകള്‍

First Published Nov 12, 2020, 4:47 PM IST

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഉത്സവ സീസണുകളിലൊന്നാണ് ദീപാവലി. കുടുംബങ്ങള്‍ കൂടുതലായി തീയേറ്ററുകളിലെത്തുന്ന ഏതാനും ദിവസങ്ങള്‍. അതിനാല്‍ത്തന്നെ വിവിധ ഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും റിലീസിനായി തെരഞ്ഞെടുക്കുന്ന സമയവും. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്തെ ദീപാവലിക്ക് ആ അര്‍ഥത്തില്‍ മാറ്റു കുറവാണ്. അതിനര്‍ഥം ദീപാവലി റിലീസുകള്‍ ഇല്ലെന്നല്ല. ഡയറക്ട് ഒടിടി, ടെലിവിഷന്‍ റിലീസുകളായും നേരിട്ടു തീയേറ്ററുകളിലെത്തുന്നതുമായ പ്രധാന ചിത്രങ്ങള്‍ ഇവയാണ്.
 

1 സൂരറൈ പോട്ര്- തമിഴ്- ആമസോണ്‍ പ്രൈം- ഇന്നു മുതല്‍ദീപാവലി ഡയറക്ട് ഒടിടി റിലീസുകളില്‍ പ്രേക്ഷകരുടെ വലിയ കാത്തിരിപ്പുണ്ടായിരുന്ന ചിത്രം. ഇന്നലെ അര്‍ധരാത്രി മുതല്‍ സ്ട്രീം ചെയ്തു തുടങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ 'എയര്‍ ഡെക്കാണി'ന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കരയാണ്. അപര്‍ണ ബാലമുരളിയാണ് നായിക. ഉര്‍വ്വശിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
undefined
2 ലൂഡോ-ഹിന്ദി- നെറ്റ്ഫ്ളിക്സ്- ഇന്നു മുതല്‍പ്രമുഖ ബോളിവുഡ് സംവിധായകനായ അനുരാഗ് ബസു ഒരുക്കിയ ഹിന്ദി ആന്തോളജി ചിത്രം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ്‍കുമാര്‍ റാവു, പങ്കജ് ത്രിപാഠി, ഫാത്തിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവര്‍ക്കൊപ്പം മലയാളി താരം പേളി മാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
undefined
3 ചലാംഗ്-ഹിന്ദി- ആമസോണ്‍ പ്രൈം- 13 മുതല്‍ഹന്‍സല്‍ മെഹ്‍ത സംവിധാനം ചെയ്ത സോഷ്യല്‍ കോമഡി ഹിന്ദി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവാണ് നായകന്‍. നുസ്രത്ത് ബറൂച്ച, മുഹമ്മദ് സീഷാന്‍ അയ്യൂബ്, സൗരഭ് ശുക്ല തുടങ്ങിയവരൊക്കെ പ്രധാന വേഷങ്ങളിലുണ്ട്.
undefined
4 മൂക്കുത്തി അമ്മന്‍- തമിഴ്- ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍- 14 മുതല്‍പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ പ്രേക്ഷകരില്‍ വലിയ കൗതുകമുണര്‍ത്തിയിരിക്കുന്ന ചിത്രം. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നാണ് സംവിധാനം. നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശി, സ്‍മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
undefined
5 നാങ്ക റൊമ്പ ബിസി- തമിഴ്- സണ്‍ ടിവി- 14- രാവിലെ 11മുതല്‍ബദ്രി സംവിധാനം ചെയ്തിരിക്കുന്ന തമിഴ് ക്രൈം കോമഡി ചിത്രം. 2016ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം 'മായാബസാറി'ന്‍റെ റീമേക്ക് ആണ്. പ്രസന്നയാണ് നായകന്‍.
undefined
6 ബിസ്കോത്ത്-തമിഴ്- തീയേറ്റര്‍ റിലീസ് -14 മുതല്‍ആര്‍ കണ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന തമിഴ് റൊമാന്‍റിക് കോമഡി ചിത്രം. സന്താനമാണ് നായകന്‍. മാസങ്ങള്‍ക്കുശേഷം തുറന്ന തമിഴ്‍നാട്ടിലെ തീയേറ്ററുകളിലേക്ക് എത്തുന്ന പുതിയ റിലീസുകളില്‍ ഒന്ന്.
undefined
7 ഇരണ്ടാം കുത്ത്- തമിഴ്- തീയേറ്റര്‍ റിലീസ്- 14 മുതല്‍പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വിവാദം സൃഷ്ടിച്ച തമിഴ് അഡള്‍ട്ട് ഹൊറര്‍ കോമഡി ചിത്രം. സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 2018ല്‍ പുറത്തെത്തിയ ഹൊറര്‍ കോമഡി ചിത്രം 'ഇരുട്ട് അറയില്‍ മുരട്ട് കുത്തി'ന്‍റെ രണ്ടാംഭാഗമാണ് 'ഇരണ്ടാം കുത്ത്'.
undefined
click me!