ദൃശ്യം രണ്ടിനായി കാത്തിരിക്കുന്നു, കമല്‍ഹാസനും അജയ് ദേവ്‍ഗണും

First Published May 22, 2020, 10:37 PM IST


മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാലിന്റെ നായകവേഷം പ്രേക്ഷകര്‍‌ മറക്കില്ല ഒരിക്കലും. ഇന്നും ദൃശ്യം സിനിമയ്‍ക്ക് പ്രേക്ഷകരുണ്ട്. ദൃശ്യം രണ്ടാം ഭാഗം ഒരുക്കുന്നുവെന്നും പ്രഖ്യാപനം വന്നു. മോഹൻലാല്‍ നായകനാകുമ്പോള്‍ മീന തന്നെയാകും നായികയായി എത്തുകയെന്നും കരുതാം. മലയാളത്തില്‍ കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്‍തിരുന്നു. കമല്‍ഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി. ദൃശ്യം രണ്ടാമതും എത്തുമ്പോള്‍ എന്തായിരിക്കും കഥയെന്ന് അറിയാൻ സ്വാഭാവികമായും അവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. പ്രേക്ഷകരെപ്പോലെ. ഒരുപക്ഷേ സിനിമ ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ റീമേക്കിനായി മറ്റ് ഭാഷകളിലുള്ളവര്‍ ശ്രമിക്കുകയും ചെയ്‍തേക്കാം. റീമേക്ക് അവകാശം സ്വന്തമാക്കാൻ മറ്റ് ഭാഷകളില്‍ നിന്ന് ആരൊക്കെയാകും ശ്രമിക്കുക എന്ന് കാത്തിരുന്ന് കാണാം. എന്തായാലും എല്ലാ ഭാഷകളിലെയും അഭിനേതാക്കളടക്കം ദൃശ്യം രണ്ടിനായി കാത്തിരിക്കുമെന്ന് ഉറപ്പ്.

ദൃശ്യത്തിന്റെ വിജയം ഭാഷകള്‍ കടന്നുപോയി. കന്നഡയിലേക്ക് ദൃശ്യ എന്ന പേരില്‍ റീമേക്ക് ചെയ്‍തു. പി വാസുവായിരുന്നു സംവിധാനം ചെയ്‍തത്. വി രവിചന്ദ്രൻ നായകനായപ്പോള്‍ നവ്യ നായര്‍ നായികയായി. ആശാ ശരത് കന്നഡയിലും അഭിനയിച്ചു. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രം കന്നഡയിലും വൻ ഹിറ്റായി. 2014 ജൂണ്‍ 20ന് റിലീസ് ചെയ്‍ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായര്‍ക്കും വലിയ അഭിനന്ദനം ലഭിച്ചു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.
undefined
തെന്നിന്ത്യയും കടന്ന് ദൃശ്യം ഹിന്ദിയിലുമെത്തി. നിഷികാന്ത് കമ്മത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഹിന്ദിയിലും വൻ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. അജയ് ദേവ്‍ഗണ്‍ നായകനായി. ശ്രിയ ശരണ്‍ നായികയും.
undefined
ദൃശ്യം അതേപേരില്‍ തന്നെയാണ് തെലുങ്കില്‍ റിമേക്ക് ചെയ്‍ത് എത്തിയത്. ശ്രിപ്രിയ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. വെങ്കടേഷ് നായകനായി എത്തി മികച്ച പ്രകടനം നടത്തി. മീന തന്നെയാണ് തെലുങ്കിലും നായികയായത്. ആശാ ശരത്തിന്റെ വേഷത്തില്‍ നാദിയ അഭിനയിച്ചു. 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തെലുങ്കിലും വിജയമായി.
undefined
ടിവി കേബിള്‍ ഓപ്പറേറ്ററായ ജോര്‍ജുകുട്ടിയുടെ കഥയായിരുന്നു ദൃശ്യം പറഞ്ഞത്. ചതിക്കാൻ ശ്രമിക്കുന്ന, അപമാനിക്കാൻ ശ്രമിക്കുന്ന യുവാവിനെ ജോര്‍ജുകുട്ടിയുടെ മകള്‍ അഞ്‍ജു കൊല്ലുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെ അഞ്‍ജു കൊല്ലുന്നത്. തന്റെ കുടുംബത്തിന് നേരെ വന്ന ശത്രുവിനെ കൊന്ന കാര്യം ജോര്‍ജുകുട്ടി മറ്റാരും അറിയാതിരിക്കാൻ ശ്രമിക്കുന്നു. ബുദ്ധിമാനായ ജോര്‍ജുകുട്ടി അതില്‍ വിജയിക്കുകയും ചെയ്യുന്നു. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമായി എത്തിയ ദൃശ്യം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. മോഹൻലാല്‍ നായകനായപ്പോള്‍ മീന നായികയായി. അൻസിബയും എസ്‍തറും മക്കളായി. ആശാ ശരത്, സിദ്ദിഖ് എന്നിവരും മികച്ച കഥാപാത്രങ്ങളുമായി. 2013ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആദ്യമായി അമ്പത് കോടിയിലധികം കളക്ഷൻ നേടിയ മലയാള ചിത്രവുമായി. ജീത്തു ജോസഫ് ഏറ്റവും ശ്രദ്ധ നേടിയ സംവിധായകനുമായി.
undefined
തമിഴില്‍ പാപനാശം എന്ന പേരിലായിരുന്നു ദൃശ്യം റീമേക്ക് ചെയ്‍ത് എത്തിയത്. ജീത്തു ജോസഫ് തന്നെയായിരുന്നു സംവിധായകൻ. കമല്‍ഹാസനും ഗൗതമിയുമായിരുന്നു നായകനും നായികയും. നിവേദയും എസ്‍തറും മക്കളായി അഭിനയിച്ചു. തമിഴിലും ചിത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു.
undefined
click me!