നടിയെ ആക്രമിച്ച കേസ് അട്ടിമറിയിലേക്കോ; കൂറൂമാറ്റത്തില്‍ പ്രതിഷേധിച്ച് താരങ്ങള്‍

First Published Sep 18, 2020, 9:02 PM IST

കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി സാധ്യതകള്‍ പങ്കുവെച്ച് നടിമാരുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസിന്റെ തുടക്കത്തില്‍ തന്നെ നടിക്കൊപ്പം നിലയുറപ്പിച്ച റിമ കല്ലിങ്ങല്‍, രേവതി, രമ്യാ നമ്പീശന്‍ എന്നിവരാണ് ആശങ്കയും നിരാശയും പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
 

ഏറെ കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി സാധ്യതകള്‍ പങ്കുവെച്ച് നടിമാരുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസിന്റെ തുടക്കത്തില്‍ തന്നെ നടിക്കൊപ്പം നിലയുറപ്പിച്ച റിമ കല്ലിങ്ങല്‍, രേവതി, രമ്യാ നമ്പീശന്‍ എന്നിവരാണ് ആശങ്കയും നിരാശയും പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
undefined
സിനിമാ താരങ്ങളായ സിദ്ദിഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍, ഭാമ എന്നിവരാണ് കോടതിയില്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി സോഷ്യല്‍മീഡിയയില്‍ എത്തിയത്.
undefined
കേസിലെ പ്രതിയായ നടന്‍ ദിലീപിനെതിരെ നേരത്തെ നല്‍കിയ മൊഴിയാണ് ഇവര്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്. കേസ് അട്ടിമറിക്കപ്പെടുമോ എന്നതാണ് ഇവര്‍ പങ്കുവെക്കുന്ന പ്രധാന ആശങ്ക. നടിയുടെ സുഹൃത്തായ ഭാമയും മൊഴി മാറ്റിയത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.
undefined
മുതിര്‍ന്ന നടി രേവതിയാണ് ആദ്യം രംഗത്തെത്തിയത്. സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് രേവതി ഫേസ്ബുക്കില്‍ കുറിച്ചു.
undefined
ഒരു സ്ത്രീക്ക് പ്രശ്‌നം വരുമ്പോള്‍ എല്ലാവരും പിന്നോട്ടുപോകുന്നത് എന്തുകൊണ്ട്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിന്‍വലിച്ചു. സിദ്ധിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ? സംഭവം നടന്നയുടനെ പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ അവരും പിന്‍വലിക്കുന്നു.
undefined
ആക്രമണത്തെ അതിജീവിച്ചയാള്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട നീതിക്കായി ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തതെന്നും രേവതി പറഞ്ഞു.
undefined
തൊട്ടുപിന്നാലെ റിമ കല്ലിങ്ങലും അഭിപ്രായവുമായി എത്തി. കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
undefined
ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
undefined
ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്-റിമ കുറിച്ചു.
undefined
നിരാശ പങ്കുവെച്ച് രമ്യാ നമ്പീശനും രംഗത്തെത്തി. സത്യം വേദനിപ്പിക്കുന്നു, പക്ഷേ വിശ്വാസവഞ്ചനയോ? നിങ്ങളുമായി ചേര്‍ന്ന് ഒരാള്‍ പോരാടുന്നുവെന്ന് കരുതിയ ഒരാള്‍ പെട്ടെന്ന് നിറം മാറുമ്പോള്‍, അത് വേദനിപ്പിക്കുന്നു.
undefined
കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിച്ചയാള്‍ നിങ്ങളുതേകുമ്പോള്‍ എങ്ങനെ നിങ്ങള്‍ക്ക് ഒറ്റിക്കൊടുക്കാനാകും ? പോരാട്ടം യാഥാര്‍ഥ്യമാണ്. ആത്യന്തികമായി സത്യം വിജയിക്കും. അതിജീവിച്ചവര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പോരാട്ടം തുടരുമെന്നും രമ്യ പറഞ്ഞു.
undefined
പ്രശസ്ത സംവിധായകന്‍ ആഷിഖ് അബുവടക്കമുള്ളവര്‍ കൂറുമാറ്റത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.
undefined
click me!