'സി യു സൂണ്‍' കാണാന്‍ ക്ഷണിച്ച് ഫഹദ് ഫാസില്‍

First Published Sep 1, 2020, 2:20 PM IST

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം താനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സി യു സൂണ്‍' കാണാന്‍ ക്ഷണിച്ച് ഫഹദ് ഫാസില്‍. വീട്ടിലെ സ്‍മാര്‍ട്ട് ടിവിയ്ക്കു മുന്നില്‍ നില്‍ക്കുന്ന തന്‍റെ ചിത്രത്തിനൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളില്‍ ഫഹദ് ഫാസിലിന്‍റെ ക്ഷണം. 'ഞങ്ങളിപ്പോള്‍ നിങ്ങളുടെ ഡിജിറ്റല്‍ സ്ക്രീനുകളിലുണ്ട്. സി യു സൂണ്‍ പ്രൈമില്‍ ഇപ്പോള്‍ കാണുക' എന്നുമാത്രമാണ് ഫഹദിന്‍റെ കുറിപ്പ്.

ലോകമാകെയുള്ള ചലച്ചിത്ര വ്യവസായത്തെ എന്നപോലെ മലയാളസിനിമയെയും കൊവിഡ് പ്രതിസന്ധി ബാധിച്ച ഘട്ടത്തിലാണ് ഒരുകൂട്ടം കലാകാരന്മാരുടെ അതിജീവനശ്രമമായി സി യു സൂണ്‍ വരുന്നത്. ഫഹദ് ഫാസിലിനെ തന്നെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനോട് അടുക്കുമ്പോഴാണ് കൊവിഡ് വരുന്നത്. തുടര്‍ന്നുള്ള മാസങ്ങളിലെ അനിശ്ചിതാവസ്ഥയിലാണ് മഹേഷും ഫഹദും ചേര്‍ന്ന് സി യു സൂണ്‍ എന്ന ചിത്രത്തിന്‍റെ ആശയത്തിലേക്കും അതിന്‍റെ നടത്തിപ്പിലേക്കും കടക്കുന്നത്.
undefined
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ചിത്രീകരണ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. കേരളത്തില്‍ മെയ് മുതല്‍ ജൂലൈ വരെ മാസങ്ങളിലായിരുന്നു ചിത്രീകരണം. സാധാരണ സിനിമാ ഛായാഗ്രഹണത്തിന് ഉപയോഗിക്കുന്ന ക്യാമറകള്‍ വിട്ട് ഐ ഫോണ്‍ ക്യാമറകളിലാണ് സിനിമ ചിത്രീകരിച്ചത് എന്നതാണ് ഒരു പ്രധാന പ്രത്യേകത.
undefined
ഫഹദ് ഫാസിലിന് പുറമെ റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കമ്യൂണിക്കേഷനിലൂടെയാണ് (ചാറ്റ് ബോക്സുകള്‍, വീഡിയോ കോളുകള്‍) മഹേഷ് നാരായണന്‍ സിനിമയുടെ നരേഷന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. യുഎഇയിലെ ഒരു ബാങ്കില്‍ ക്ലയന്‍റ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ് റോഷന്‍ മാത്യു അവതരിപ്പിക്കുന്ന ജിമ്മി കുര്യന്‍.
undefined
ഒരിക്കല്‍ ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടിയുമായി (ദര്‍ശന രാജേന്ദ്രന്‍) അയാള്‍ അടുപ്പത്തിലാവുകയാണ്. വേഗത്തില്‍ വളരുന്ന പരിചയം അവരെ വിവാഹം കഴിക്കണമെന്ന അയാളുടെ ആഗ്രഹത്തിലേക്കും വളര്‍ന്നെത്തുന്നു. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഏതാനും ദിവസം ഒരുമിച്ച് കഴിയുന്നുവെങ്കിലും പൊടുന്നനെ അപ്രത്യക്ഷയാവുകയാണ് ആ പെണ്‍കുട്ടി.
undefined
തുടര്‍ന്ന് ആ പെണ്‍കുട്ടിയിയിലേക്കും അവരെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതകളിലേക്കും ജിമ്മി നടത്തുന്ന അന്വേഷണങ്ങളും അതിലൂടെ പുറത്തുവരുന്ന കടുത്ത യാഥാര്‍ഥ്യങ്ങളുമാണ് സിനിമ. പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി ജിമ്മി പ്രധാനമായും ആശ്രയിക്കുന്നത് ഹാക്കര്‍ ആയ അയാളുടെ കസിന്‍ കെവിനെയാണ് (ഫഹദ് ഫാസില്‍). മറ്റ് രണ്ട് കഥാപാത്രങ്ങള്‍ ജിമ്മിയുടെ അമ്മയും (മാലാ പാര്‍വ്വതി) യുഎഇയില്‍ തന്നെയുള്ള അയാളുടെ ഒരു ഡോക്ടര്‍ സുഹൃത്തുമാണ് (സൈജു കുറുപ്പ്).
undefined
വളരെ ലിമിറ്റഡ് ആയ സാഹചര്യങ്ങള്‍ ഉപയോഗിച്ച് വൈകാരികമായ അടിയൊഴുക്കുകളുള്ള ഒരു ത്രില്ലര്‍ സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് മഹേഷ് നാരായണന്‍ ഏറ്റെടുത്തിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഒടിടി റിലീസുകളിലൂടെ ഫഹദിന് നിലവിലുള്ള പാന്‍ ഇന്ത്യന്‍ സ്വീകാര്യത സി യു സൂണിന് ലഭിക്കുന്ന പ്രതികരണങ്ങളിലും ദൃശ്യമാണ്.
undefined
ഫഹദ് ഫാസിലിന്‍റെ കരിയറിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ് ആണ് സി യു സൂണ്‍. ഇതിനു മുന്‍പ് കുമ്പളങ്ങി നൈറ്റ്സിനും ട്രാന്‍സിനുമൊക്കെ, തീയേറ്റര്‍ റിലീസിന് പിന്നാലെയുള്ള ഒടിടി റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
undefined
വെര്‍ച്വല്‍ സിനിമാറ്റോഗ്രഫി എന്ന ടൈറ്റിലും മഹേഷ് നാരായണന്‍റെ പേരിനൊപ്പം ചിത്രത്തിലുണ്ട്. കൊവിഡ് കാലത്ത് ചലച്ചിത്രമേഖലയില്‍ ആകെ നിരാശ ബാധിച്ച സമയത്ത് ഒരുസംഘം കലാകാരന്മാര്‍ നടത്തിയ പരിശ്രമം എന്ന നിലയിലും ചിത്രം പ്രശംസിക്കപ്പെടുന്നുണ്ട്. ഫഹദിന്‍റെയും ദര്‍ശനയുടെയും റോഷന്‍റെയും പ്രകടനങ്ങള്‍ക്കും കൈയ്യടികള്‍ ലഭിക്കുന്നുണ്ട്.
undefined
click me!