അമേരിക്കയില്‍ അടച്ചിട്ട തീയേറ്ററുകള്‍ തുറക്കാന്‍ ഈ സിനിമകള്‍; ജൂലൈ മുതല്‍ റിലീസിനെത്തുന്ന എട്ട് ചിത്രങ്ങള്‍

First Published Jun 27, 2020, 7:04 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ ലോകമെമ്പാടും പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്കൊപ്പമാണ് സിനിമാ വ്യവസായവും. ലോകമാകമാനമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുന്നുവെന്ന് മാത്രമല്ല, ഭൂരിഭാഗം രാജ്യങ്ങളിലും ഇനി അവ എന്നു തുറക്കാനാവും എന്ന കാര്യവും അനിശ്ചിതമായി തുടരുന്നു. എന്നാല്‍ പ്രതീക്ഷ വിടാന്‍ ഒരുക്കമല്ല ഹോളിവുഡ് നിര്‍മ്മാതാക്കള്‍. ചില ബിഗ് ബജറ്റ് സിനിമകളുടെ റിലീസുകള്‍ മുന്നിലേക്ക് തള്ളിയിട്ടുണ്ടെങ്കിലും അടുത്ത മാസം മുതല്‍ പ്രേക്ഷകരെ തേടി തീയേറ്ററുകളിലേക്ക് എത്തുന്നുണ്ട് ഹോളിവുഡ് ചിത്രങ്ങള്‍. ലോകമെമ്പാടും പ്രേക്ഷകരുണ്ടെങ്കിലും അമേരിക്കയിലെ ആഭ്യന്തര മാര്‍ക്കറ്റ് ഈ ചിത്രങ്ങള്‍ സ്വീകരിക്കാന്‍ പര്യാപ്തമായോ എന്നാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്. എഎംസി, റീഗല്‍, അലാമോ ഡ്രാഫ്റ്റ്ഹൗസ് തുടങ്ങി യുഎസിലെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളൊക്കെ തീയേറ്ററുകളില്‍ ശാരീരിക അകലമുള്‍പ്പെടെ നടപ്പിലാക്കി പ്രേക്ഷകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ജൂലൈ മുതല്‍ തീയേറ്ററുകളിലേത്ത് എത്താന്‍ ഒരുങ്ങുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇവയാണ്.

അണ്‍ഹിന്‍ജ്‍ഡ്- ജൂലൈ 10കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടതിനു ശേഷം തീയേറ്ററുകളിലേത്ത് ആദ്യം എത്തുന്ന ഹോളിവുഡ് ചിത്രം. റസല്‍ ക്രോ നായകനാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ആദ്യം ജൂലൈ ഒന്നിന് തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴത് ജൂലൈ 10ലേക്ക് മാറ്റിയിട്ടുണ്ട്.
undefined
ദി ബ്രോക്കണ്‍ ഹാര്‍ട്‍സ് ഗാലറി- ജൂലൈ 17അമേരിക്കന്‍-കനേഡിയന്‍ റൊമാന്‍റിക് കോമഡി ചിത്രം. നതാലി ക്രിന്‍സ്‍കി എന്ന നവാഗത സംവിധായികയുടെ ചിത്രം.
undefined
ദി എംപ്റ്റി മാന്‍- ഓഗസ്റ്റ് 7ഡേവിഡ് പ്രയര്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍. ഇതേപേരിലുള്ള ഗ്രാഫിക് നോവലില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ.
undefined
ടെനറ്റ്- ഓഗസ്റ്റ് 12ലോകമെമ്പാടും ആരാധകരുള്ള സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ പുതിയ ചിത്രം. ജൂലൈ 17ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഇപ്പോള്‍ രണ്ടാമത്തെ തവണയും നീട്ടിവച്ചിട്ടുണ്ട്. ജോണ്‍ ഡേവിഡ് വാഷിംഗ്‍ടണും റോബര്‍ട്ട് പാറ്റിന്‍സണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചാരവൃത്തി പ്രമേയമാക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ആണ്.
undefined
മുലാന്‍- ഓഗസ്റ്റ് 21ചൈനീസ് ഐതിഹ്യത്തെ ആസ്‍പദമാക്കിയുള്ള ഡിസ്‍നിയുടെ ബിഗ് ബജറ്റ് ലൈവ് ആക്ഷന്‍ ചിത്രം. ഇതേപേരില്‍ 1998ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ റീമേക്ക് ആണ് ഇപ്പോള്‍ പുറത്തെത്തുന്നത്. 200 മില്യണ്‍ ഡോളര്‍ ആണു നിര്‍മ്മാണച്ചെലവ്. ജൂലൈ 24ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് ഇപ്പോള്‍ ഓഗസ്റ്റ് 21ലേക്ക് മാറ്റിയിരിക്കുന്നത്.
undefined
ആന്‍റെബെല്ലം- ഓഗസ്റ്റ് 21ജെറാര്‍ഡ് ബുഷ്, ക്രിസ്റ്റഫര്‍ റെന്‍സ് എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം. ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ട ചിത്രമായിരുന്നു ഇത്.
undefined
എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2- സെപ്റ്റംബര്‍ 42018ല്‍ പ്രദര്‍ശനത്തിനെത്തിയ ഹൊറര്‍ ചിത്രം എ ക്വയറ്റ് പ്ലേസിന്‍റെ രണ്ടാംഭാഗം. എമിലി ബ്ലണ്ട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
undefined
കാന്‍ഡിമാന്‍- സെപ്റ്റംബര്‍ 25നിയ ഡകോസ്റ്റ സംവിധാനം ചെയ്യുന്ന സൂപ്പര്‍നാച്ചുറല്‍ സ്ലാഷര്‍ ഫിലിം. 1992ല്‍ ഇതേ പേരില്‍ ഇറങ്ങിയ ചിത്രത്തിന്‍റെ സീക്വലാണ് ചിത്രം.
undefined
click me!