തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുൻനിരയിലാണ് വിജയ്‍യുടെ സ്ഥാനം. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച താരം. വിജയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിജയ്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പെയുള്ള ഫോട്ടോയാണ് ഇത്. വനിതാ വിജയകുമാര്‍ ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.