കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30-ാം പതിപ്പിന് തിരുവനന്തപുരത്ത് തുടക്കം. നിശാഗന്ധിയില്‍ നടന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ആണ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30-ാം പതിപ്പിന് പ്രൗഢ ഗംഭീരമായ തുടക്കം. ചിത്രത്തില്‍ പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷിനൊപ്പം ഉദ്ഘാടന വേദിയില്‍ മന്ത്രി സജി ചെറിയാന്‍
28
206 സിനിമകള്‍
26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ചിത്രത്തില്‍ ചടങ്ങിനെത്തിയ സംവിധായകന്‍ ടി വി ചന്ദ്രന്‍.
38
പ്രമുഖര്‍ നിറഞ്ഞ് ഉദ്ഘാടന വേദി
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും. ചിത്രത്തില്‍ ഉദ്ഘാടന പരിപാടിക്ക് എത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍
ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീൻ്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ റിട്രോസ്‌പെക്ടിവ് വിഭാഗവും ഒരുക്കിയിട്ടുണ്ട്. ചിത്രത്തില്‍ ബീന പോള്‍
58
ഇക്കുറിയും വന്‍ ജനപങ്കാളിത്തം
ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ചിത്രത്തില്‍ നിശാഗന്ധിയിലെ ഉദ്ഘാടന സദസ്.
68
ലോകസിനിമയുടെ പുതിയ മുഖങ്ങള്‍
ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ 'കണ്ടെമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശനത്തിനെത്തും
78
കാഴ്ചയുടെ വിരുന്ന്
ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം ആണ് പ്രേക്ഷകർക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്.
88
വിശിഷ്‍ടാതിഥികള്‍
പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടറന്റിനോയുടെ മാസ്റ്റർപീസായ 'പൾപ്പ് ഫിക്ഷൻ' 4K റെസ്റ്റോർ ചെയ്ത പതിപ്പ് 'സ്പെഷ്യൽ സ്ക്രീനിംഗ്' വിഭാഗത്തിൽ പ്രദർശിപ്പിക്കും. ചിത്രത്തില്‍ ഉദ്ഘാടന പരിപാടിക്ക് എത്തിയ ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ