പ്രണയത്തിലാണെന്ന് വെളിപ്പെടുത്തല്‍, വിവാഹത്തെ കുറിച്ചുള്ള അഭിപ്രായവും തുറന്നുപറഞ്ഞ് നടി ലക്ഷ്‍മി മേനോൻ

Web Desk   | Asianet News
Published : Oct 14, 2020, 12:39 PM IST

തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലക്ഷ്‍മി മേനോൻ. കുംകി എന്ന സിനിമയിലാണ് ലക്ഷ്‍മി മേനോൻ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ ബിഗ് ബോസ് ഷോയ്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനവുമായി ലക്ഷ്‍മി മേനോൻ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ താൻ പ്രണയത്തിലാണ് എന്ന് വ്യക്തമാക്കി ലക്ഷ്‍മി മേനോൻ രംഗത്ത് എത്തിയിരിക്കുന്നു. ആരാധകരുടെ ചോദ്യത്തിന് ഉത്തരമായാണ് ലക്ഷ്‍മി മേനോൻ മറുപടി പറഞ്ഞത്. വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാടും ലക്ഷ്‍മി മേനോൻ വ്യക്തമാക്കിയിട്ടുണ്ട്.

PREV
19
പ്രണയത്തിലാണെന്ന് വെളിപ്പെടുത്തല്‍, വിവാഹത്തെ കുറിച്ചുള്ള അഭിപ്രായവും തുറന്നുപറഞ്ഞ് നടി ലക്ഷ്‍മി മേനോൻ

വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്‍മി മേനോൻ വെള്ളിത്തിരിയിലെത്തിയത്.

29

തമിഴില്‍ സുന്ദര പാണ്ഡ്യൻ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്‍മി മേനോൻ ശ്രദ്ധ നേടിയത്.

39

കുംകി എന്ന സിനിമയിലെ ലക്ഷ്‍മി മേനോന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു.

49

സുന്ദരപാണ്ഡ്യയിലും കുംകിയിലും ഉള്ള അഭിനയത്തിന് മികച്ച സഹനടിക്കുള്ള തമിഴ്‍നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌‍കാരം കരസ്ഥമാക്കി.

59

കുറച്ചുനാളുകളായി ലക്ഷ്‍മി മേനോൻ വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.

69

അടുത്തിടെ ബിഗ് ബോസ് ഷോയ്‍ക്ക് എതിരെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്‍മി മേനോൻ രംഗത്ത് എത്തിയിരുന്നു.

79

മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‍റൂമും കഴുകാൻ തനിക്ക് താല്‍പര്യമില്ല. ക്യാമറക്കു മുന്നില്‍ തല്ലുകൂടാൻ താൻ തയ്യാറല്ല. തനിക്ക് അത് ഇഷ്‍ടമല്ല എന്നാണ് ലക്ഷ്‍മി മേനോൻ പറഞ്ഞത്. ബിഗ് ബോസ് പോലുള്ള ഇത്തരത്തിലുള്ള മോശം ഷോകളില്‍ താൻ പങ്കെടുക്കുമെന്ന് ആരും കരുതേണ്ടെന്നും ലക്ഷ്‍മി മേനോൻ പറഞ്ഞു.  പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്ന് ചിലര്‍ ലക്ഷ്‍മി മേനോനെ വിമര്‍ശിക്കുകയും ചെയ്‍തു. ബിഗ് ബോസ് ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല എന്നാണ് ലക്ഷ്‍മി മേനോൻ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.

89

ഇപ്പോഴിതാ താൻ പ്രണയത്തിലാണ് സൂചിപ്പിച്ച് ലക്ഷ്‍മി മേനോൻ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുന്നു. സിംഗിള്‍ ആണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ലക്ഷ്‍മി മേനോന്റെ മറുപടി.

99

വിവാഹം എന്ന സങ്കല്‍പം (സ്ഥാപനം) ഓവര്‍റേറ്റഡ് ആണ് എന്നും ലക്ഷ്‍മി മേനോൻ പ്രതികരിച്ചു. തന്റെ കാമുകൻ ആരാണ് എന്ന് വ്യക്തമാക്കാൻ ലക്ഷ്‍മി മേനോൻ തയ്യാറായില്ല. അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. തന്റെ ഇഷ്‍ട നായകൻ ധനുഷ് ആണെന്നും ലക്ഷ്‍മി മേനോൻ വ്യക്തമാക്കി.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories