വണ്‍, കാവല്‍; മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും പൂര്‍ത്തിയാക്കാനുള്ളത് ഔട്ട്ഡോര്‍ സീക്വന്‍സുകള്‍

First Published Jul 11, 2020, 5:54 PM IST

കൊവിഡ് പ്രതിസന്ധി സിനിമാമേഖലയെ ബാധിച്ചത് പല വിധത്തിലാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നിര്‍മ്മാണപ്രക്രിയ പൂര്‍ത്തിയാക്കിയ ചിത്രങ്ങളെ സംബന്ധിച്ച് റിലീസ് സാധ്യമല്ല. ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയിരുന്ന പല സിനിമകളുടെയും അവശേഷിക്കുന്ന ഷൂട്ടിംഗ് എപ്പോള്‍ നടത്താനാവും എന്ന് അറിയാത്ത അവസ്ഥയിലുമാണ് അണിയറക്കാര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാചിത്രീകരണം നടത്താന്‍ അനുമതിയുണ്ടെങ്കിലും ഔട്ട്ഡോര്‍ ചിത്രീകരണം നിലവിലെ അവസ്ഥയില്‍ സാധ്യമല്ല. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിനിമകള്‍ ഇത്തരത്തില്‍ ഔട്ട്ഡോര്‍ സീക്വന്‍സുകള്‍ പൂര്‍ത്തീകരിക്കാനുള്ളവയാണ്. മറ്റു ജോലികള്‍ ഏകദേശം പൂര്‍ത്തിയായ സിനിമകളാണ് ഇവ.

വണ്‍- മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം. ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്. പേര് കടയ്ക്കല്‍ ചന്ദ്രന്‍.
undefined
ചിത്രീകരണം ഭൂരിഭാഗവും കഴിഞ്ഞ വണ്ണിനായി ഇനി പൂര്‍ത്തീകരിക്കാനുള്ളത് ടെയ്ല്‍ എന്‍ഡിലേക്ക് ആവശ്യമായ ചില രംഗങ്ങളാണ്. പക്ഷേ അത് ആള്‍ക്കൂട്ടം ആവശ്യമായ രംഗമാണ് എന്നതാണ് അണിയറക്കാരെ പിന്നോട്ടുവലിക്കുന്നത്.
undefined
ഈ മാസം അവസാനം ഈ ഭാഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു സംവിധായകന്‍റെ പദ്ധതി. പക്ഷേ നിലവിലെ സ്ഥിതിയില്‍ സാഹചര്യം വിലയിരുത്തി മാത്രമാവും തീരുമാനം എടുക്കുക. നിയന്ത്രണങ്ങള്‍ തുടരുന്നപക്ഷം ആ രംഗം വേണ്ടെന്ന തീരുമാനമാവും തങ്ങള്‍ സ്വീകരിക്കുകയെന്നാണ് സന്തോഷ് വിശ്വനാഥ് പറഞ്ഞിരിക്കുന്നത്.
undefined
അതേസമയം സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച സിനിമയുടെ സിജിഐയും സംഗീതവും ലോക്ക് ഡൗണ്‍ കാലയളവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് അണിയറക്കാര്‍. ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
undefined
കാവല്‍- അതേസമയം സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനും പൂര്‍ത്തിയാക്കാനുള്ളത് ഔട്ട്ഡോര്‍ ചിത്രീകരണമാണ്. ഇതിന് ഏഴ് ദിവസം ആവശ്യമാണ്.
undefined
സുരേഷ് ഗോപി പങ്കെടുക്കുന്ന സംഘട്ടനരംഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്. ആള്‍ക്കൂട്ടം വേണ്ടിവരുന്ന രംഗങ്ങള്‍ അല്ലെങ്കിലും ഔട്ട്ഡോര്‍ ആയതിനാലാണ് നീണ്ടുപോകുന്നതെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.
undefined
നിലവിലെ സാഹചര്യത്തില്‍ ഔട്ട്ഡോര്‍ ചിത്രീകരണത്തിന് എപ്പോള്‍ അനുമതി ലഭിക്കുന്നുവോ അപ്പോള്‍ ആരംഭിക്കാനാണ് അണിയറക്കാരുടെ തീരുമാനം. മാഫിയ ശശിയാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫര്‍.
undefined
തിരിച്ചുവരവില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന ആദ്യ മാസ് കഥാപാത്രമായിരിക്കും കാവലിലേത്. കസബയ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. അദ്ദേഹത്തിന്‍റെ പിറന്നാല്‍ ദിനത്തില്‍ പുറത്തെത്തിയ ടീസറിന് വലിയ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു.
undefined
click me!