പര്‍വ്വതാരോഹണത്തിന് മഞ്ജു വാര്യര്‍; 'കയറ്റം' വരുന്നു

First Published May 24, 2020, 7:00 PM IST

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റ'ത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. റോട്ടർഡാം ചലചിത്രമേളയിൽ പുരസ്കാരം നേടിയ എസ് ദുർഗ്ഗക്കും 2019 ൽ വെനീസ് ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ഇടം പിടിച്ച  ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് പശ്ചാത്തലമാക്കുന്ന സിനിമയാണിത്.

ഒരു ഹിമാലയന്‍ ട്രക്കിംഗിനു വേണ്ട കോസ്റ്റ്യൂമിലാണ് പുറത്തെത്തിയ പുതിയ പോസ്റ്ററില്‍ മഞ്ജു വാര്യര്‍. ചിത്രത്തിലെ മായ എന്ന കഥാപാത്രം മഞ്ജു വാര്യരുടെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
undefined
ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഹിമാചലിലെ മഴയിലും മണ്ണിടിച്ചിലിലും മഞ്ജു വാര്യര്‍ ഉള്‍പ്പെട്ട സിനിമാസംഘം കുടുങ്ങിപ്പോയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പിന്നീട് റോഡ് ഗതാഗതം പുനസ്ഥാപിച്ച ശേഷമാണ് ഇവര്‍ക്ക് മടങ്ങാനായത്.
undefined
ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.
undefined
ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ "അഹർ" ആണ് ചിത്രത്തിന്‍റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.
undefined
എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയൻ ട്രെക്കിംഗ് സൈറ്റുകളിൽ ഓൺ ദി സ്പോട്ട് ഇംപ്രൊവൈസേഷൻ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്.
undefined
click me!