പൗരുഷത്തിന്റെ മറുവാക്കുപോലെയുള്ള ചിത്രങ്ങള്‍, മോഹൻലാലും മമ്മൂട്ടിയും ജയനെ ഓര്‍ത്തത് ഇങ്ങനെ

First Published Nov 16, 2020, 6:09 PM IST

മലയാളത്തിന്റെ പൗരുഷം ജയന്റെ ഓര്‍മ ദിവസമാണ് ഇന്ന്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ സാഹസികതയുടെ പര്യായമായി നിറഞ്ഞുനിന്ന നടനാണ് ജയൻ. ഇന്നും ജയന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. ജയൻ വിടവാങ്ങിയത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിനിടെയായിരുന്നു. ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് ജയൻ മരിക്കുന്നത്. ജയനെ ഓര്‍ത്ത് നടൻമാരായ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള ഒട്ടേറേ പേര്‍ രംഗത്ത് എത്തി.

കൃഷ്‍ണൻ നായര്‍ എന്ന ജയൻ നേവി ഉദ്യോഗസ്ഥനായി മികവ് കാട്ടിയതിന് ശേഷമാണ് വെള്ളിത്തിരിയിലെത്തുന്നത്.
undefined
ശാപമോക്ഷം എന്ന സിനിമയിലൂടെയാണ് ജയൻ ആദ്യമായി എത്തുന്നത്.
undefined
തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലായിരുന്നു ജയനെ കണ്ടിരുന്നത്.
undefined
ശരപഞ്ജരം പോലുള്ള അക്കാലത്തെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ജയനെ മലയാളികളുടെ ഓര്‍മയില്‍ പൗരുഷത്തിന്റെ പ്രതീകമാക്കി.
undefined
ഡ്യൂപില്ലാതെ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ ശ്രമിക്കുന്ന ജയൻ അത്തരമൊരു ശ്രമത്തിലാണ് മരണത്തിലേക്ക് പോയത്.
undefined
മോഹൻലാല്‍ ജയനെ ഓര്‍മിച്ചത് കുതിരയ്‍ക്കൊപ്പം നില്‍ക്കുന്ന പൗരുഷത്തിന്റെ പ്രതീകമായുള്ള ജയന്റെ ഫോട്ടോ ഷെയര്‍ ചെയ്‍ത് ഓര്‍മപൂക്കള്‍ എന്ന് എഴുതിയാണ്.
undefined
സഞ്ചാരി എന്ന സിനിമയില്‍ മോഹൻലാല്‍ ജയന്റെ വില്ലനായിരുന്നു. ഒരു പുതുമുഖത്തോടെന്ന പോലെയല്ല തന്നോട് ജയൻ ഇടപെട്ടതെന്നും സൂപ്പര്‍ ഹിറോ ഭാവമില്ലായിരുന്നു അദ്ദേഹത്തിന് എന്നുമായിരുന്നു മോഹൻലാല്‍ ഒരിക്കല്‍ ഓര്‍ത്തത്.
undefined
ഓര്‍മപൂക്കള്‍ എന്ന് എഴുതി ജയന്റെ പൗരുഷം പ്രതിഫലിപ്പിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്‍താണ് മമ്മൂട്ടിയും അദ്ദേഹത്തെ അനുസ്‍മരിച്ചത്.
undefined
കാലമെത്രയായാലും ജയന്റെ ഓര്‍മകള്‍ മലയാളികളുടെ മനസില്‍ മായാതെ ഉണ്ടാകും.
undefined
click me!