'ഇത്തിരി കഠിനമായിരുന്നു ചികിത്സാക്രമം', മോഹൻലാല്‍ വീണ്ടും ചെറുപ്പമായതിന്റെ കാരണങ്ങള്‍!

First Published Nov 3, 2020, 1:40 PM IST

മോഹൻലാല്‍ എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സ ചെയ്യാറുണ്ട്. ഇത്തവണയും പെരിങ്ങോട് ഗുരുകൃപ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ എത്തിയിരുന്നു. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാല്‍ വീണ്ടും ഗുരുകൃപയില്‍ എത്തിയതിനെ കുറിച്ചാണ് വാര്‍ത്ത. ഗുരുകൃപ അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാല്‍ പതിവിലും നിറഞ്ഞ സംതൃപ്‍തിയോടെ‌ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ് എന്ന് ഗുരുകൃപയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

ഏതാനും ആഴ്‍ചകൾക്ക്‌ മുന്നേ ലാൽ സാർ ഗുരുകൃപയിൽ വന്നിരുന്നത് ‌വലിയ വാർത്തയായിരുന്നു. ആ സമയത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ്‌ അന്ന്‌ പോയത്. ആ വരവിനുള്ള‌ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ ഗുരുകൃപ അംഗങ്ങളും.
undefined
ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ. ഒരാഴ്‍ചയോളം‌ നീണ്ട് നിന്ന‌ രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ. ഇത്തിരി കഠിനമാണ്. ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രം‌ കഴിയുന്ന അർപ്പണബോധം.
undefined
കഴിഞ്ഞതവണ വന്നപ്പോൾ‌ ചികിത്സയെ കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം ആരും ഈ കാര്യം പ്രതീക്ഷിച്ചിരുന്നില്ല.
undefined
അതിനാൽതന്നെ ചികിത്സയേക്കാൾ ഉപരി സ്വസ്ഥമായ ഒരന്തരീക്ഷവും കുറച്ച് സമാധാനം‌ നിറഞ്ഞ ദിവസങ്ങളും ആയിരുന്നു അദ്ദേഹത്തിനും താല്‍പര്യം.
undefined
ഇന്ന് ലാൽ സാർ‌ പതിവിലും നിറഞ്ഞ സംതൃപ്‍തിയോടെ‌ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്.
undefined
ഞങ്ങളുടെ ലാൽ സാറിനെ മലയാളത്തിന്റെ‌ പഴയ മോഹൻലാലായി, അതേ ഊർജ്ജത്തോടെ, ഗാംഭീര്യത്തോടെ, പ്രൗഢിയോടെ, നമുക്ക് കാണാൻ സാധിക്കുന്നതിൽ ഒരു ചെറിയ പങ്ക്, ഗുരുകൃപക്ക് സാധിച്ചു എങ്കിൽ അതാണ് ഗുരുകൃപ.
undefined
ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് പകർന്നു നൽകിയ പാഥേയം.
undefined
അഭിമാനത്തോടെ ആ ഗുരുസമക്ഷം നമസ്‍കരിക്കുന്നുവെന്നും പെരിങ്ങോട് ഗുരുകൃപ‌ ഹെറിറ്റേജ് ആയുർവേദിക് ട്രീറ്റ്മെന്റ്സ് പ്രവര്‍ത്തകര്‍ പറയുന്നു.
undefined
എന്തായാലും മോഹൻലാലിനെ വളരെ ഊര്‍ജ്ജത്തോടെ കാണാൻ സാധിക്കുന്നതില്‍ ആരാധകരും സന്തോഷവാൻമാരാണ് (ഫോട്ടോകള്‍ക്ക് കടപ്പാട് പെരിങ്ങോട് ഗുരുകൃപ ഹെറിറ്റേജ് ആയുര്‍വേദിക് ട്രീറ്റ്‍മെന്റ്).
undefined
click me!