ഇനി 'ഡയറക്റ്റർ മോഹന്‍ലാല്‍'; ‘ബറോസി‘ന് ആശംസയുമായി താരങ്ങൾ

First Published Mar 24, 2021, 3:06 PM IST

പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്നുവെന്നത് തന്നെയായിരുന്നു അതിന് കാരണം. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗിന് തുടക്കം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ എത്തി. അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവർ സമൂഹമാധ്യമങ്ങളിലുടെ മോഹൻലാലിന് ആശംസകളേകി.
 

രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ് ബറോസെന്നാണ് മമ്മൂട്ടി പറഞ്ഞത്.
undefined
സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും അറിയിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
undefined
ചടങ്ങില്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം കൂടിയായ പൃഥ്വിരാജും സംസാരിച്ചു. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സ്‌ക്രിപ്പ്റ്റ് വായിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ തന്റെ അറിവില്‍ ഏറ്റവും നല്ല വ്യക്തി ലാലേട്ടനാണെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
undefined
ഭാഗ്യം എന്ന് പറയുന്നത് തന്നെ സംബന്ധിച്ചു ഒരു വാക്കല്ല അവസ്ഥ ആണ്. ഈ അവസ്‌ഥയിലൂടെ പല തവണ കടന്നു പോകാൻ കഴിഞ്ഞു. ഇത് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
undefined
ഈ ചരിത്രത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.
undefined
മാര്‍ച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എല്ലാ പ്രേക്ഷകരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്.
undefined
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക.
undefined
ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
undefined
undefined
click me!