ബോളിവുഡിലെ പ്രമുഖയായ ഗായികയാണ് നേഹ കക്കര്‍. അടുത്തിടെയാണ് ഗായകൻ രോഹൻപ്രീത് സിംഗുമായി നേഹ കക്കര്‍ വിവാഹിതായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഇവരുടെ ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നേഹ കക്കറും രോഹൻപ്രീത് സിംഗും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തു. ദുബായ് ആണ് ഇരുവരും ഹണിമൂണിനായി തെരഞ്ഞെടുത്തത്.