'നടിയായിരുന്നില്ലേല്‍ ആരായിരുന്നേനേ?', ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നൈല ഉഷ

First Published Jul 20, 2021, 9:50 PM IST

റേഡിയോ ജോക്കിയായും നടിയായും തിളങ്ങുന്ന താരമാണ് നൈല ഉഷ. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് നൈല ഉഷ വെള്ളിത്തിരയിലെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് ഹിറ്റുകളും സ്വന്തമാക്കി നൈല ഉഷ. ഇപോഴിതാ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നൈല ഉഷ നല്‍കിയ ഉത്തരങ്ങളാണ് ചര്‍ച്ചയാകുന്നത്.
 

നൈല ഉഷ മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിലൂടെ 2013ലാണ് വെള്ളിത്തിരിയെലത്തിയത്.
undefined
അതേവര്‍ഷം തന്നെ പുണ്യാളൻ അഗര്‍ബത്തീസിലും നായികയായി.
undefined
നൈല ഉഷയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
undefined
ഇപോഴിതാ ഇൻസ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി എത്തിയിരിക്കുകയാണ് നൈല ഉഷ.
undefined
ചോദ്യങ്ങള്‍ ചോദിക്കാൻ നൈല ഉഷ തന്നെയാണ് ആവശ്യപ്പെട്ടത്.
undefined
ഫെമിനിസ്റ്റാണോ എന്നായിരുന്നു ഒരു ചോദ്യം. നിങ്ങളും ഫെമിനിസ്റ്റിലല്ലേ, എല്ലാവരും തുല്യതയല്ലേ ആഗ്രഹിക്കുന്നത്, ഞാനും ഫെമിനിസ്റ്റാണ് എന്നാണ് നൈല ഉഷ മറുപടി പറഞ്ഞത്.
undefined
നടിയോ ആര്‍ജെയോ ആയിരുന്നില്ലെങ്കില്‍ എന്താകുമെന്നതിനും നൈല ഉഷ മറുപടി പറഞ്ഞു. കര്‍ശനക്കാരിയായ ഒരു അധ്യാപികയായിരിക്കും താൻ എന്നാണ് നൈല ഉഷ മറുപടി പറഞ്ഞത്.
undefined
പൊറിഞ്ഞു മറിയം ജോസ് എന്ന സിനിമയിലെ പോലെ കഥാപാത്രം ഇനിയെന്ന് എന്ന ചോദ്യത്തിന് ഞാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു മറുപടി.
undefined
അടുത്ത സിനിമയേതെന്ന ചോദിച്ചപ്പോള്‍ പാപ്പൻ മറുപടി പറഞ്ഞു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
undefined
click me!